കൊച്ചി: രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതിരുന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 43,760 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,470 രൂപയാണ് വിപണി വില.

24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ വര്‍ധിച്ച് 47,736 രൂപയായിട്ടുണ്ട്. ഗ്രാമിന് 22 രൂപ വര്‍ധിച്ച് 5,967 രൂപയായിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പതിവായിരുന്നു.

ഇന്ന് വെള്ളി വിലയിലും നേരിയ വര്‍ധനവുണ്ട്. എട്ട് ഗ്രാമിന് നാലു രൂപ വര്‍ധിച്ച് 620 രൂപയും ഗ്രാമിന് 50 പൈസ വര്‍ധിച്ച് 77.50 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,914.80 യുഎസ് ഡോളറിലെത്തി.