പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഡിവൈഎസ്പി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷി
Monday, September 18, 2023 7:53 AM IST
പത്തനംതിട്ട: മൈലപ്രയില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി പ്രദേശവാസികള്‍.
വാഹനത്തിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃസാക്ഷി ആരോപിച്ചു. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നു.
അതേസമയം, ബൈക്കിന് സൈഡ് നൽകിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും വൈദ്യപരിശോധനയുടെ ആവശ്യമില്ലെന്നുമാണ് പോലീസിന്റെ നിലപാട്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരിക്കേറ്റു.പോലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ മറ്റൊരു പോലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ മാറ്റിയത്.