ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാറുണ്ട്: കാനം രാജേന്ദ്രന്
Monday, September 18, 2023 2:37 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാറുണ്ടെന്ന് കാനം പറഞ്ഞു.
അനാവശ്യ വിവാദങ്ങള്‍ക്ക് നില്‍ക്കാതിരിക്കുക എന്നത് ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ട് കൈയും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകൂ. അതുകൊണ്ട് തങ്ങള്‍ അതില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്.
വിമര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ തങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്യമുണ്ട്.സര്‍ക്കാരുമായി ബന്ധമുള്ള കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി പ്രതികരിക്കാറുണ്ട്.
വിവാദമുണ്ടാക്കാതിരിക്കാന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്ന തെറ്റായ കാര്യങ്ങള്‍ അവഗണിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.