കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ റെ​യ്ഡി​ൽ ബെ​നാ​മി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ല​ഭി​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി).

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ​തീ​ഷ് കു​മാ​ർ ന​ട​ത്തി​യ ബെ​നാ​മി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 25 രേ​ഖ​ക​ൾ ക​ണ്ടെ​ത്തി.

ഇ​യാ​ളു​മാ​യി ബ​ന്ധ​മു​ള്ള മൂ​ന്ന് ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. സ​തീ​ഷ് കു​മാ​റി​നാ​യി ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ ത​യാ​റാ​ക്കി​യ 25 വ്യാ​ജ പ്ര​മാ​ണ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

കേ​സി​ലെ പ്ര​തി​യാ​യ അ​നി​ൽ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 15 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന ആ​സ്തി​ക​ളു​ടെ രേ​ഖ​ക​ളും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വ്യ​വ​സാ​യി ദീ​പ​ക് സ​ത്യ​പാ​ലി​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന ആ​സ്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 19 രേ​ഖ​ക​ളും ക​ണ്ടെ​ത്തി.

എ​സ്ടി ജ്വ​ല്ല​റി ഉ​ട​മ​ സുനിൽ കുമാറിൽ നി​ന്ന് 100 പ​വ​ൻ സ്വ​ർ​ണ​വും 5.50 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യും ഇ​ഡി അ​റി​യി​ച്ചു.