തൃ​ശൂ​ര്‍: വാതിൽ അ​ട​യാ​ത്ത​തി​നേ തു​ട​ര്‍​ന്ന് വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് തൃ​ശൂ​രി​ല്‍ 20 മി​നി​റ്റ് പി​ടി​ച്ചി​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് രാ​വി​ലെ പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ 9.30ഓ​ടെ​യാ​ണ് തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്.

9:32ന് ​ഇ​വി​ടെ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ 9:55നാ​ണ് യാ​ത്ര തി​രി​ച്ച​ത്. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം വാതിൽ അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നാ​ല്‍ ട്രെ​യി​ന്‍ പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

എ​ന്‍​ജി​ന്‍ റൂ​മി​ല്‍​നി​ന്ന് ത​ന്നെ​യു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വാതിൽ അ​ട​യ്ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച ശേ​ഷം ട്രെ​യി​ന്‍ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.