ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ടി​ഡി​പി​ക്ക് തി​രി​ച്ച​ടി; ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ മ​ക​നും അ​ഴി​മ​തി​ക്കേ​സി​ല്‍ പ്ര​തി​യാ​യി
ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ടി​ഡി​പി​ക്ക് തി​രി​ച്ച​ടി; ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ മ​ക​നും അ​ഴി​മ​തി​ക്കേ​സി​ല്‍ പ്ര​തി​യാ​യി
Tuesday, September 26, 2023 5:05 PM IST
അമരാവതി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ടി​ഡി​പി​ക്ക് തി​രി​ച്ച​ടി. അ​ഴി​മ​തി​ക്കേ​സി​ല്‍ ടി​ഡി​പി ചെ​യ​ര്‍​മാ​നും ആ​ന്ധ്ര പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ മ​ക​ന്‍ നാ​രാ ലോ​കേ​ഷി​നെ പ്ര​തി​ചേ​ര്‍​ത്തു.

അ​മ​രാ​വ​തി ഇ​ന്ന​ര്‍ റിം​ഗ് റോ​ഡ് അ​ഴി​മ​തി​ക്കേ​സി​ലാ​ണ് ലോ​കേ​ഷി​നെ 14-ാം പ്ര​തി​യാ​ക്കി​യ​ത്. ലോ​കേ​ഷി​നെ പ്ര​തി ചേ​ര്‍​ത്ത​തി​ന് പി​ന്നി​ല്‍ വ​ന്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ടി​ഡി​പി ആ​രോ​പി​ച്ചു.

അ​ടു​ത്ത മേ​യി​ല്‍ സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ടി​ഡി​പി​യു​ടെ ര​ണ്ട് പ്ര​ധാ​ന നേ​താ​ക്ക​ള്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​യ​ത്. ആ​ന്ധ്രാ സ്‌​കി​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ഫ​ണ്ട് അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു നി​ല​വി​ല്‍ ജ​യി​ലി​ലാ​ണ്.


ഈ ​മാ​സം 10നാ​ണ് നാ​യി​ഡു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന്ധ്രാ സ്‌​കി​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 370 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സി​ഐ​ഡി വി​ഭാ​ഗം നാ​യി​ഡു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വൈ.​എ​സ് ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​റ​സ്‌​റ്റെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ടി​ഡി​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<