തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും യൂ​ണി​ഫോം നീ​ല​യി​ൽ​നി​ന്നു വീ​ണ്ടും കാ​ക്കി​യി​ലേ​ക്ക് മാ​റു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ജോ​ഡി യൂ​ണി​ഫോം കോ​ർ​പ്പ​റേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൂ​ന്ന് മാ​സ​ത്തി​ന​കം കെ​എ​സ്ആ​ർ​ടി​സി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും കാ​ക്കി അ​ണി​യി​ക്കാ​നാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. യൂ​ണി​ഫോ​മി​നു​ള്ള തു​ണി വാ​ങ്ങാ​നാ​യി മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി​യി​ലെ വി​വി​ധ യൂ​ണി​യ​നു​ക​ളും കാ​ക്കി യൂ​ണി​ഫോം മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. നി​ല​വി​ൽ നീ​ല പാ​ന്‍റ്സും ഷ​ർ​ട്ടു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോം.

അ​തേ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോ​മി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. സ്വി​ഫ്റ്റ് ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​ഫോം കാ​ക്കി ആ​ക്കി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.