ബം​ഗ​ളൂ​രു ല​വ് ജി​ഹാ​ദ് കേ​സ് വ്യാ​ജം; യു​വ​തി​യു​ടെ പ​ക​വീ​ട്ട​ലെ​ന്ന് പോ​ലീ​സ്
ബം​ഗ​ളൂ​രു ല​വ് ജി​ഹാ​ദ് കേ​സ് വ്യാ​ജം; യു​വ​തി​യു​ടെ പ​ക​വീ​ട്ട​ലെ​ന്ന് പോ​ലീ​സ്
Tuesday, September 26, 2023 8:39 PM IST
ബം​ഗ​ളൂ​രു: പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം ഇ​സ്ലാ​മി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് മ​തം​മാ​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ടെ​ക്കി യു​വ​തി​യു​ടെ ആ​രോ​പ​ണം വ്യാ​ജ​മെ​ന്ന് പോ​ലീ​സ്.

വി​വാ​ഹ​ത്തി​ൽ നി​ന്ന് കാ​മു​ക​ൻ പി​ന്മാ​റി​യ​പ്പോ​ൾ ല​വ് ജി​ഹാ​ദ് കേ​സി​ൽ ഇ​യാ​ളെ കു​ടു​ക്കാ​ൻ യു​വ​തി ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ബ​ലാ​ത്സം​ഗം, വ​ഞ്ച​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി അ​വി​ടെ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട കാ​ഷ്മീ​രി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

യു​വ​തി​യേ​ക്കാ​ൾ അ​ഞ്ചു വ​യ​സി​ന് ഇ​ള​യ​താ​യി​രു​ന്നു യു​വാ​വ്. വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന ഉ​റ​പ്പി​ല്‍ ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്‌​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

മ​തം മാ​റാ​തെ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നാ​യി​രു​ന്നു യു​വാ​വ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ പ​ല​വ​ട്ടം ശാ​രീ​രി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ശേ​ഷം യു​വാ​വ് മ​തം​മാ​റ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധം പി​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തി​നു സ​മ്മ​തി​ക്കാ​തി​രു​ന്ന​പ്പോ​ള്‍ അ​യാ​ള്‍ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ന്നെ ല​വ് ജി​ഹാ​ദി​ല്‍ കു​ടു​ക്കാ​നാ​യി​രു​ന്നു യു​വാ​വ് ശ്ര​മി​ച്ചെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

യു​വാ​വ് വി​വാ​ഹ​ത്തി​ൽ നി​ന്നു പി​ന്മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് യു​വ​തി ല​വ് ജി​ഹാ​ദ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​രു​വ​രും ത​മ്മി​ൽ ശാ​രീ​രി​ക​ബ​ന്ധം പു​ല​ർ​ത്തി​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ബ​ലാ​ത്സം​ഗം, വ​ഞ്ച​നാ കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<