ഡ​ൽ​ഹി​യി​ലെ ജ്വ​ല്ല​റി​യി​ൽ വ​ൻ കവർച്ച; 25 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ കൊള്ളയടിച്ചു
ഡ​ൽ​ഹി​യി​ലെ ജ്വ​ല്ല​റി​യി​ൽ വ​ൻ കവർച്ച; 25 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ കൊള്ളയടിച്ചു
Tuesday, September 26, 2023 6:38 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ജം​ഗ്പു​ര​യി​ലെ പ്ര​മു​ഖ ആ​ഭ​ര​ണ​ശാ​ല​യി​ൽ നി​ന്നും 25 കോ​ടി വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ർ​ന്ന​താ​യി വി​വ​രം. ഉം​റാ​വു സിം​ഗ് ജ്വ​ല്ല​റി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ജ്വ​ല്ല​റി​യ്ക്ക് അ​വ​ധി​യാ​യ​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ടെ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്.

ജ്വ​ല്ല​റി ഉ​ട​മ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ത്തി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ജ്വ​ല്ല​റി​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം.

നാ​ലു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ലൂ​ടെ ജ്വ​ല്ല​റി​യി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ സ്ട്രോം​ഗ് റൂ​മി​ന്‍റെ ഭി​ത്തി​യി​ൽ ദ്വാ​ര​മു​ണ്ടാ​ക്കി​യാ​ണ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.


ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ലു​ള്ള സ്‌​ട്രോം​ഗ് റൂ​മി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ പു​റ​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍​ച്ച​സം​ഘം കൊ​ണ്ടു​പോ​യി. സ്വ​ര്‍​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഘം വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തി​ന് മു​മ്പ് രേ​ഖ​പ്പെ​ടു​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ക്കു​മോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<