കാരബാവോ കപ്പ്: ക്രിസ്റ്റൽ പാലസിനെ തകർത്ത് മാൻ. യുണൈറ്റഡ്
Wednesday, September 27, 2023 7:54 AM IST
ലണ്ടൻ: കാരബാവോ കപ്പിൽ തകർപ്പൻ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. മൂന്നാം റൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുണൈറ്റഡ് തോൽപ്പിച്ചു.
അലജാൻഡ്രോ ഗാർനാച്ചോ (21'), കാസിമിറോ (27'), ആന്റണി മാർഷ്യൽ (55') എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ യുണൈറ്റഡ് നാലാം റൗണ്ടിൽ കടന്നു.