കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്തു. മു​ന്‍ ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ര്‍​ഗീ​സ്, മു​ന്‍ എ​സ്പി കെ.​എം. ആ​ന്‍റ​ണി എ​ന്നി​വ​രെ​യാ​ണ് ഇ​ഡി ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

സ​ര്‍​വീ​സി​ലി​രി​ക്കെ മൂ​ന്ന​ര​ക്കോ​ടി രൂ​പ ഒ​ന്നാം പ്ര​തി​യാ​യ സ​തീ​ഷ് കു​മാ​റി​ന് പ​ലി​ശ​യ്ക്കു ന​ല്‍​കി​യെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫേ​മ​സ് വ​ര്‍​ഗീ​സി​നെ ചോ​ദ്യം ചെ​യ്യ​ന്ന​ത്. ഇ​തി​ന് 18 ല​ക്ഷം രൂ​പ പ​ലി​ശ വാ​ങ്ങി​യ​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

സ​തീ​ഷും ആ​ന്‍റ​ണി​യും ത​മ്മി​ലും പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​രു​വ​രെ​യും ക​ഴി​ഞ്ഞാ​ഴ്ച ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, സ​തീ​ഷി​ന്‍റെ സ​ഹോ​ദ​ര​നെ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ഡി ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.