16 മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ; ടാ​ൻ​സാ​നി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തി
16 മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ; ടാ​ൻ​സാ​നി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തി
Saturday, October 7, 2023 3:32 AM IST
റി​യാ​ദ്: ടാ​ൻ​സ​നി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ ഹ​സ​നെ​യും ഹു​സൈ​നെ​യും വേ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം. റി​യാ​ദി​ല്‍ നാ​ഷ​ണ​ല്‍ ഗാ​ര്‍​ഡി​നു കീ​ഴി​ലെ കിം​ഗ് അ​ബ്ദു​ല്‍ അ​സീ​സ് മെ​ഡി​ക്ക​ല്‍ സി​റ്റി കിം​ഗ് അ​ബ്ദു​ല്ല ചി​ല്‍​ഡ്ര​ന്‍​സ് സ്‌​പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ 16 മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഹ​സ​നെ​യും ഹു​സൈ​നെ​യും വേ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ൽ പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക് യൂ​റോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 35 ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​രും വി​ദ​ഗ്ധ ന​ഴ്സിം​ഗ്, ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.


ഒ​മ്പ​ത് ഘ​ട്ട​ങ്ങ​ളാ​യാ​ണ് അ​തി​സൂ​ക്ഷ്മ​മാ​യ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സ​യാ​മീ​സു​ക​ളെ റി​യാ​ദി​ലെ​ത്തി​ച്ച് വേ​ർ​പെ​ടു​ത്താ​നു​ള്ള സൗ​ദി പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ഇ​ത് 59-ാമ​ത്തെ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ന്ന​തെ​ന്ന് ഡോ. ​അ​ബ്ദു​ല്ല അ​ൽ റ​ബീ​യ പ​റ​ഞ്ഞു. ഇ​രു​മെ​യ്യു​ക​ളാ​യി മാ​റി​യ ഹ​സ്സ​നെ​യും ഹു​സൈ​നെ​യും ര​ണ്ട് വ്യ​ത്യ​സ്ത കി​ട​ക്ക​ക​ളി​ലാ​ക്കി പീ​ഡി​യാ​ട്രി​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്നും ഡോ. ​അ​ൽ റ​ബീ​യ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 23 നാ​ണ് മെ​ഡി​ക്ക​ൽ വി​മാ​ന​ത്തി​ൽ ടാ​ൻ​സ​നി​യ​യി​ൽ നി​ന്ന് കു​ട്ടി​ക​ളെ റി​യാ​ദി​ലെ​ത്തി​ച്ച​ത്. കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു വ​യ​സാ​ണു​ള്ള​ത്. 13.5 കി​ലോ​ഗ്രാം ഭാ​ര​വു​മു​ണ്ട്. മെ​ഡി​ക്ക​ൽ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ര​ട്ട​ക​ൾ നെ​ഞ്ചി​ന്‍റെ താ​ഴ്ഭാ​ഗം, ഉ​ദ​രം, ഇ​ടു​പ്പ് എ​ന്നി​വ ഒ​ട്ടി​ച്ചേ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<