സിനിമാ റിലീസിന് ശേഷം നെഗറ്റീവ് റിവ്യു പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി
സിനിമാ റിലീസിന് ശേഷം നെഗറ്റീവ് റിവ്യു പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി
Tuesday, October 10, 2023 9:23 PM IST
വെബ് ഡെസ്ക്
കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യു പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. റി​ലീ​സ് ദി​ന​ത്തി​ല്‍ തി​യേ​റ്റ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നെ​ഗ​റ്റീ​വ് റി​വ്യൂ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നാണ് കോടതിയുടെ അഭിപ്രായം.

ഫോൺ കൈയിലുള്ളവർക്ക് എന്തുമാകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ നിരൂപണവും പ്രഫഷണൽ നിരൂപണവും രണ്ടും രണ്ടാണെന്നും വ്യക്തിപമായ നിരൂപണത്തിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെ‍യായിരുന്നുവെന്നും കോടതി ചോദിച്ചു. റിവ്യൂ ബോബിംഗ് നടത്തി സിനിമയെ തകർക്കാൻ പാടില്ല. ഈ വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എന്ത് ചെയ്തുവെന്നും കോടതി ചോദിച്ചു.
കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്ത് വന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

റിവ്യു നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സംവിധായകരും നിർമാതാക്കളുമായി ചേർന്ന് കൂടിയാലോചിച്ച് പ്രോട്ടോക്കോൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


സി​നി​മ കാ​ണു​ക പോ​ലും ചെ​യ്യാ​തെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നെ​ഗ​റ്റീ​വ് റി​വ്യൂ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ഹൈക്കോടതി മുൻപാകെയെത്തിയ ഹർജിയിലെ പ്രധാന ആവശ്യം. ആ​രോ​മ​ലി​ന്‍റെ ആ​ദ്യ പ്ര​ണ​യം എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മു​ബീ​ന്‍ നൗ​ഫ​ല്‍ ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

സി​നി​മ എ​ന്ന​ത് സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​ക്ക​ളും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ സ്വ​പ്ന​വും വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​വും ആ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ല്‍ അ​ഡ്വ.​ ശ്യാം​ പ​ത്മ​നെ ഹൈ​ക്കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<