നിയമനക്കോഴയില്‍ തെളിവെടുപ്പ്; പ്രതി ബാസിത്തിനെ മലപ്പുറത്തേയ്ക്ക് കൊണ്ടുപോയി
Saturday, October 14, 2023 9:46 AM IST
മലപ്പുറം: നിയമനക്കോഴ കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. പ്രതി ബാസിത്തുമായി അന്വേഷണസംഘം മലപ്പുറത്തേയ്ക്ക് തിരിച്ചു.
അഞ്ച് ദിവസത്തേയ്ക്കാണ് ബാസിത്തിനെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇനി രണ്ട് ദിവസം ബാക്കിനില്‍ക്കേയാണ് ഇയാളെ തെളിവെടുപ്പിനായി മലപ്പുറത്തേയ്ക്ക് കൊണ്ടുപോയത്.
മഞ്ചേരിയിലും മറ്റ് ചില സ്ഥലങ്ങളിലും ഇയാളുമായി തെളിവെടുപ്പ് നടത്തും. നിയമനം ലഭിച്ചതായുള്ള വ്യാജരേഖ നിര്‍മിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെടെ എത്തിക്കുമെന്നാണ് വിവരം.
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ലെനിനാണ് നിര്‍ബന്ധിച്ചതെന്നാണ് ഇയാളുടെ മൊഴി. ഇത് പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.