ഉ​ത്സ​വ​കാ​ലം: യാ​ത്ര​ക്കാ​രെ പി​ഴി​യാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍
ഉ​ത്സ​വ​കാ​ലം: യാ​ത്ര​ക്കാ​രെ പി​ഴി​യാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍
Monday, October 16, 2023 7:53 PM IST
കോ​ഴി​ക്കോ​ട്: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​കാ​ലം മു​ന്നി​ൽ​ക്ക​ണ്ട് പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ യാ​ത്ര​ക്കാ​രെ പി​ഴി​യാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. ഡി​സം​ബ​ർ 20 മു​ത​ൽ ആ​റി​ര​ട്ടി വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്‌​സി​ൽ ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദു​ബാ​യി​യി​ലേ​ക്ക് പ​റ​ക്കാ​ൻ സാ​ധാ​ര​ണ 15,000-ത്തി​ന് താ​ഴെ​യാ​ണ് നി​ര​ക്ക്. ഇ​ത്‌ 75,000 രൂ​പ​യ്ക്കു മു​ക​ളി​ലാ​ക്കി. ബി​സി​ന​സ് ക്ലാ​സി​ലി​ത്‌ 1,61,213 രൂ​പ​യാ​ണ്.

ക​രി​പ്പൂ​ർ, നെ​ടു​മ്പാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും സ​മാ​ന​മാ​യ വ​ർ​ധ​ന​യു​ണ്ട്‌. നി​ല​വി​ൽ ക​രി​പ്പൂ​ർ, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ദു​ബാ​യി ഇ​ക്കോ​ണ​മി ക്ലാ​സി​ന് 26,417 രൂ​പ​യും ബി​സി​ന​സ് ക്ലാ​സി​ന് 42,960 രൂ​പ​യു​മാ​ണ് ഇ​ത്തി​ഹാ​ദ് ഈ​ടാ​ക്കു​ന്ന​ത്.


ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ക​രി​പ്പൂ​ർ- ദു​ബാ​യി, നെ​ടു​മ്പാ​ശേ​രി -ദു​ബാ​യി, തി​രു​വ​ന​ന്ത​പു​രം-ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​ക്ക് ഇ​ക്കോ​ണ​മി ക്ലാ​സി​ന് 26,922 രൂ​പ​യും ബി​സി​ന​സ് ക്ലാ​സി​ന് 83,527 രൂ​പ​യു​മാ​ണ്. ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ എ​യ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള മ​റ്റ് വി​മാ​ന ക​മ്പ​നി​ക​ളും നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ ഏ​ഴ്‌ സ​ർ​വീ​സ്‌ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് നി​ല​വി​ലു​ള്ള സ​ർ​വീ​സ്‌ കൂ​ടാ​തെ എ​ട്ട്‌ സ​ർ​വീ​സു​ക​ൾ കൂ​ടി​യു​ണ്ടാ​കും. ക​രി​പ്പൂ​ർ, തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 13 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ്‌ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<