പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​നാ​ണ് ഹ​മാ​സ് ആ​ക്ര​മ​ണം: നെ​ത​ന്യാ​ഹു
പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​നാ​ണ് ഹ​മാ​സ് ആ​ക്ര​മ​ണം: നെ​ത​ന്യാ​ഹു
Friday, October 20, 2023 9:29 AM IST
ജ​റു​സ​ലെം: ഇ​സ്ര​യേ​ലി​നെ​തി​രാ​യ ഹ​മാ​സ് ആ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​നാ​ണെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന പ്ര​ത്യാ​ക്ര​മ​ണ​ത്തെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നു ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കി​നോ​ടു നെ​ത​ന്യാ​ഹു അഭ്യർഥിച്ചു.

ഋ​ഷി സു​ന​കി​ന്‍റെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​ണ് നെ​ത​ന്യാ​ഹു പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ച​ത്. ഇ​സ്ര​യേ​ൽ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഋ​ഷി സു​ന​ക് നെ​ത​ന്യാ​ഹു​വി​നെ ക​ണ്ട​ത്. ഗാ​സ​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യും സു​ന​ക് സ്വാ​ഗ​തം ചെ​യ്തു.


ഇ​സ്ര​യേ​ലി​നു പി​ന്തു​ണ ന​ൽ​കാ​നും ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ മോ​ചി​പ്പി​ക്കാ​നും ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് എ​ളു​പ്പ​മാ​ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ലി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ കാ​ണാ​ൻ ഋ​ഷി സു​ന​ക് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പ​റ​ന്നു.
Related News
<