പെ​രു​ന്പാ​വൂ​രി​ൽ പെ​ൺ​കു​ഞ്ഞി​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തികൾ കസ്റ്റഡിയിൽ
പെ​രു​ന്പാ​വൂ​രി​ൽ പെ​ൺ​കു​ഞ്ഞി​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തികൾ കസ്റ്റഡിയിൽ
Saturday, October 21, 2023 10:49 AM IST
എ​റ​ണാ​കു​ളം: പെ​രു​മ്പാ​വൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ പെ​ൺ​കു​ഞ്ഞി​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വ​ട​ക്കാ​ട്ടു​പ​ടി​യി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലാ​ണ് സം​ഭ​വം.

കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ട​ക്കാ​ടു​പ​ടി​യി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലാ​ണ് കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ജോ​ലി ചെ​യ്ത് വ​രു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി.

ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കൂ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ടി​കൊ​ണ്ടു പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ര​യു​ന്ന കു​ട്ടി​യെ ക​ണ്ട പി​താ​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി​ നൽകിയത്.


ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<