കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും;​ബീ​ഡി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം 4,000 ;ച​ത്തീ​സ്ഗ​ഢി​ൽ വാ​ഗ്ദാ​ന​പ്പെ​രു​മ​ഴ​യു​മാ​യി രാ​ഹു​ൽ
കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും;​ബീ​ഡി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം 4,000 ;ച​ത്തീ​സ്ഗ​ഢി​ൽ വാ​ഗ്ദാ​ന​പ്പെ​രു​മ​ഴ​യു​മാ​യി രാ​ഹു​ൽ
Sunday, October 29, 2023 12:32 AM IST
റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഢി​ൽ തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചാ​ൽ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ബി​ജെ​പി ഒ​രി​ക്ക​ലും കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി​ല്ലെ​ന്നും അ​വ​ർ അ​ദാ​നി​യു​ടെ ക​ട​ങ്ങ​ൾ മാ​ത്ര​മേ എ​ഴു​തി​ത്ത​ള്ളു​ക​യു​ള്ളൂ​വെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ഛത്തീ​സ്ഗ​ഢി​ലെ ക​ങ്ക​ര്‍ ജി​ല്ല​യി​ലെ ഭാ​നു​പ്ര​താ​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'ബി​ജെ​പി​ക്ക് ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളാ​ന്‍ ക​ഴി​യി​ല്ല. അ​വ​ര്‍​ക്ക് അ​ദാ​നി​യു​ടെ ക​ട​ങ്ങ​ള്‍ മാ​ത്ര​മേ എ​ഴു​തി​ത്ത​ള്ളാ​നാ​വൂ. ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ത് ചെ​യ്തു​കാ​ണി​ച്ചു. ഛത്തീ​സ്ഗ​ഢി​ലെ ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ വീ​ണ്ടും എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് ഞാ​ന്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ഉ​റ​പ്പു​ന​ല്‍​കു​ക​യാ​ണ്' രാ​ഹു​ല്‍ പ​റ​ഞ്ഞു.

എ​ല്ലാ​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 15 ല​ക്ഷം നി​ക്ഷേ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഉ​റ​പ്പു​ന​ല്‍​കി. പ​ക്ഷേ ഒ​ന്നു​മു​ണ്ടാ​യി​ല്ല. ഞാ​ന്‍ വ്യാ​ജ ഉ​റ​പ്പു​ക​ള്‍ ന​ല്‍​കി​ല്ല. പ​റ​യു​ന്ന​തെ​ന്തോ അ​ത് ഞാ​ന്‍ ചെ​യ്യും.


കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ദ​രി​ദ്ര​രെ​യും സ​ഹാ​യി​ക്കു​മ്പോ​ള്‍ ബി​ജെ​പി വ​ലി​യ വാ​യി​ൽ പ്ര​സം​ഗി​ച്ചി​ട്ട് അ​വ​സാ​നം സ​ഹാ​യി​ക്കു​ന്ന​ത് അ​ദാ​നി​യെ​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​മെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്രൈ​മ​റി ത​ലം മു​ത​ല്‍ പി​ജി വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ല്‍​കും.

ബീ​ഡി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​വ​ര്‍​ഷം 4,000 രൂ​പ​വെ​ച്ച് ന​ല്‍​കും. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്ത് ജാ​തി സെ​ന്‍​സ​സ് ന​ട​പ്പാ​ക്കു​മെ​ന്നും രാ​ഹു​ല്‍ ഉ​റ​പ്പു​ന​ല്‍​കി.

ഛത്തീ​സ്ഗ​ഢി​ല്‍ ന​വം​ബ​ര്‍ ഏ​ഴി​നാ​ണ് ആ​ദ്യ​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പ്. ന​വം​ബ​ര്‍ 17ന് ​ര​ണ്ടാം​ഘ​ട്ട​വും ന​ട​ക്കും. ഡി​സം​ബ​ര്‍ മൂ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<