ആ­​ദ്യം പ­​റ​ഞ്ഞ­​ത് വ്യ­​ക്തി­​പ­​ര​മാ­​യ അ­​ഭി­​പ്രാ­​യം, പാ​ര്‍­​ട്ടി തീ­​രു­​മാ­​ന​ത്തി­​നൊ­​പ്പം നി​ല്‍­​ക്കും: ഇ.​ടി.​മു­​ഹ​മ്മ­​ദ് ബ­​ഷീ​ര്‍
ആ­​ദ്യം പ­​റ​ഞ്ഞ­​ത് വ്യ­​ക്തി­​പ­​ര​മാ­​യ അ­​ഭി­​പ്രാ­​യം, പാ​ര്‍­​ട്ടി തീ­​രു­​മാ­​ന​ത്തി­​നൊ­​പ്പം നി​ല്‍­​ക്കും: ഇ.​ടി.​മു­​ഹ​മ്മ­​ദ് ബ­​ഷീ​ര്‍
Saturday, November 4, 2023 1:35 PM IST
മ­​ല­​പ്പു​റം: സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​യി​ല്‍ മു​സ്‌­​ലിം ലീ​ഗ് സ​ഹ​ക​രി​ക്കു­​മെ­​ന്ന മു​ന്‍ പ്ര­​സ്­​താ­​വ­​ന മ­​യ­​പ്പെ­​ടു­​ത്തി ഇ.​ടി.​മു­​ഹ​മ്മ­​ദ് ബ­​ഷീ​ര്‍. താ​ന്‍ ആ­​ദ്യം പ­​റ​ഞ്ഞ­​ത് വ്യ­​ക്തി­​പ­​ര​മാ­​യ അ­​ഭി­​പ്രാ­​യ­​മാ­​ണ്. പാ​ര്‍­​ട്ടി തീ­​രു­​മാ­​ന​ത്തി­​നൊ­​പ്പം നി​ല്‍­​ക്കു­​മെ­​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

എ​ല്ലാ­​വ​രും യോ­​ജി­​ച്ച് തീ­​രു­​മാ­​ന­​മെ­​ടു­​ത്താ​ല്‍ സി­​പി­​എം പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു­​ക്കാ­​മെ­​ന്നാ­​യി­​രു­​ന്നു ത­​ന്‍റെ അ­​ഭി­​പ്രാ​യം. അ​ന്തി­​മ​തീ­​രു­​മാ­​ന­​മെ­​ടു­​ക്കേ​ണ്ട­​ത് പാ​ര്‍­​ട്ടി­​യാ­​ണെ­​ന്ന് താ​ന്‍ അ­​പ്പോ​ള്‍ ത­​ന്നെ വ്യ­​ക്ത­​മാ­​ക്കി­​യി­​രു­​ന്നെ​ന്നും അ­​ദ്ദേ­​ഹം അ­​വ­​കാ­​ശ­​പ്പെ​ട്ടു.

പ​ല​സ്തീ​ന്‍ വി​ഷ​യ​ത്തി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന ഐ​ക്യ​ദാ​ര്‍​ഢ്യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് ലീ​ഗ് തീ​രു​മാ­​നി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് പ്ര­​തി­​ക­​ര​ണം. ലീ​ഗ് നേ​തൃ​ത്വം ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​യ്ക്ക് ശേ​ഷ­​മാ­​ണ് പാ​ര്‍​ട്ടി നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്.


സി​പി​എം പ​രി​പാ​ടി​യി​ല്‍ ലീ​ഗ് പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​തി​രേ കെ​പി​സി​സി നേ​തൃ​ത്വം ക​ടു​ത്ത ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. ഇ.​ടി. ന​ട​ത്തി​യ പ്ര​സ്താ​വ​ന ലീ​ഗ് യു​ഡി​എ​ഫ് വി​ടു​ന്നു​വെ​ന്ന പ്ര​ച​ര​ണം സൃ​ഷ്ടി​ച്ചു​വെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ലീ​ഗി​നെ അ​റി​യി​ച്ചു.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് നേ​ട്ട​മാ​കു​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സി​പി​എം ക്ഷ​ണം നി​ര​സി​ക്കാ­​മെ­​ന്നും ലീ­​ഗ് തീ­​രു­​മാ­​നി­​ക്കു­​ക­​യാ­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<