പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പന്നിയാർ പുഴയുടെ തീരത്ത് ജാഗ്രതാനിർദേശം
Sunday, November 5, 2023 10:46 AM IST
ഇടുക്കി: പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ പത്ത് സെന്റിമീറ്റർ ഉയർത്തി. പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഹൈറേഞ്ച് മേഖലകളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതോടുകൂടി ചെറുഡാമുകൾ നിറയുന്ന സാഹചര്യമുണ്ട്. പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 706.50 മീറ്റർ പിന്നിട്ടതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നത്.
കല്ലാർകുട്ടി, പനംകുട്ടി ഡാമുകളും തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.