മ​ഹാ​ദേ​വ് ആ​പ് ഉ​ൾ​പ്പെ​ടെ 22 ബെ​റ്റിം​ഗ് ആ​പ്പു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്രം
മ​ഹാ​ദേ​വ് ആ​പ് ഉ​ൾ​പ്പെ​ടെ 22 ബെ​റ്റിം​ഗ് ആ​പ്പു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്രം
Monday, November 6, 2023 8:53 AM IST
ന്യൂ​ഡ​ൽ​ഹി: ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ് ശൃം​ഖ​ല​യാ​യ മ​ഹാ​ദേ​വ് ബെ​റ്റിം​ഗ് ആ​പ്പ് ഉ​ൾ​പ്പെ​ടെ 22 ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ബ്ലോ​ക്ക് ചെ​യ്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര ഐ​ടി​മ​ന്ത്രാ​ല​യ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

"‘അ​ന​ധി​കൃ​ത വാ​തു​വ​യ്പ് ആ​പ് സി​ൻ​ഡി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​യും ഛത്തീ​സ്ഗ​ഡി​ലെ മ​ഹാ​ദേ​വ് ബെ​റ്റിം​ഗ് ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റെ​യ്ഡു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി’’-​ഐ​ടി മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.


നേ​ര​ത്തേ, ഛത്തീ​സ്ഗ​ഡി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​സീം ദാ​സ് എ​ന്ന ഹ​വാ​ല ഇ​ട​പാ​ടു​കാ​ര​നി​ൽ​നി​ന്ന് 5.39 കോ​ടി രൂ​പ ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മ​ഹാ​ദേ​വ് ആ​പ്പി​ന്‍റെ പ്ര​മോ​ട്ട​ർ​മാ​രു​ടെ പ​ണ​വു​മാ​യി യു​എ​ഇ​യി​ൽ​നി​ന്ന് എ​ത്തി​യ​താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ​ക്കാ​യി ബാ​ഗൽ എ​ന്ന​യാ​ൾ​ക്കു ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ന്നും ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി ഇ​ഡി അ​റി​യി​ച്ചു.

ദാ​സി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ഹാ​ദേ​വ് ക​മ്പ​നി​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം സോ​ണി അ​യ​ച്ച ഇ ​മെ​യി​ൽ ല​ഭി​ച്ചു. ബാ​ഗ​ലി​ന് ഇ​തു​വ​രെ 508 കോ​ടി രൂ​പ ന​ൽ​കി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തി​ൽ​നി​ന്നാ​ണു ല​ഭി​ച്ച​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<