ദീ​പാ​വ​ലി​ക്ക് "വെ​ടി​ക്കെ​ട്ട്' ബൈ​ക്ക് അ​ഭ്യാ​സം; പ​ത്ത് പേ​ർ അ​റ​സ്റ്റി​ൽ
ദീ​പാ​വ​ലി​ക്ക് "വെ​ടി​ക്കെ​ട്ട്' ബൈ​ക്ക് അ​ഭ്യാ​സം; പ​ത്ത് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, November 14, 2023 6:05 PM IST
ചെ​ന്നൈ: ദീ​പാ​വ​ലി​ക്ക് ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ പ​ത്ത് പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ബൈ​ക്കി​ല്‍​വ​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ബൈ​ക്കി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ യു​വാ​ക്ക​ൾ സാ​മൂ​ഹ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഡെ​വി​ള്‍ റൈ​ഡ​ര്‍ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.


ഇ​ന്‍​സ്റ്റ​ഗ്രാം ഉ​ട​മ​യെ പോ​ലീ​സ് ട്രാ​ക്ക് ചെ​യ്താ​ണ് ബൈ​ക്ക് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി-​ചി​ദം​ബ​രം ദേ​ശീ​പാ​ത​യി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. അ​ഭ്യാ​സ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
Related News
<