യൂ​ത്ത് കോ​ണ്‍​ഗ്ര­​സ് തെ​ര​ഞ്ഞെ​ടു­​പ്പി­​ലെ വ്യാ­​ജ തി­​രി­​ച്ച­​റി­​യ​ല്‍ കാ​ര്‍­​ഡ് വി­​വാ​ദം; അ​ന്വേ­​ഷ­​ണ­​ത്തി­​ന് പ്ര­​ത്യേ­​ക സം​ഘം
യൂ​ത്ത് കോ​ണ്‍​ഗ്ര­​സ് തെ​ര​ഞ്ഞെ​ടു­​പ്പി­​ലെ വ്യാ­​ജ തി­​രി­​ച്ച­​റി­​യ​ല്‍ കാ​ര്‍­​ഡ് വി­​വാ​ദം; അ​ന്വേ­​ഷ­​ണ­​ത്തി­​ന് പ്ര­​ത്യേ­​ക സം​ഘം
Saturday, November 18, 2023 1:12 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​രഞ്ഞെ­​ടു­​പ്പി​ല്‍ വ്യാ­​ജ തി­​രി­​ച്ച­​റി­​യ​ല്‍ കാ​ര്‍­​ഡ് ഉ­​പ­​യോ­​ഗി­​ച്ചെ­​ന്ന കേ­​സി​ല്‍ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് പ്ര­​ത്യേ­​ക സം​ഘം. തി­​രു­​വ­​ന­​ന്ത­​പു­​രം സി­​റ്റി ഡി­​സി­​പി അ­​ന്വേ­​ഷ­​ണ­​ത്തി­​ന് മേ​ല്‍­​നോ­​ട്ടം വ­​ഹി­​ക്കും.

സൈ​ബ​ര്‍ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ എ­​ട്ട് പേ­​രാ­​ണ് അ­​ന്വേ­​ഷ­​ണ സം­​ഘ­​ത്തി­​ലു­​ള്ള​ത്. ഇ­​തു­​സം­​ബ­​ന്ധി­​ച്ച് അ​ഞ്ച് ദി​വ​സ​ത്തി​ന​കം മു­​ഖ്യ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍­​ക്ക് റി­​പ്പോ​ര്‍­​ട്ട് ന​ല്‍­​ക­​ണ­​മെ­​ന്നാ­​ണ് അ­​ന്വേ­​ഷ­​ണ സം­​ഘ­​ത്തി­​ന് നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​രി­​ക്കു­​ന്ന​ത്.

തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ വ്യാ­​ജ തി­​രി­​ച്ച­​റി­​യ​ല്‍ കാ​ര്‍­​ഡ് ഉ­​പ­​യോ­​ഗി­​ച്ചു­​ണ്ടോ എ­​ന്നാ­​ണ് അ­​ന്വേ­​ഷ­​ണ സം­​ഘം ആ​ദ്യം പ​രി­​ശോ­​ധി­​ക്കു­​ക. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ​കാ​ട്ടാ​ന്‍ ഇ​ല​ക്ഷ​ന്‍ ക​മ്മി​ഷന്‍റെ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍­​മി­​ച്ചെ­​ന്ന ഡി­​വൈ­​എ­​ഫ്‌­​ഐ സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി വി.​കെ.​സ­​നോ­​ജി­​ന്‍റെ പ­​രാ­​തി­​യി­​ലാ­​ണ് പോ­​ലീ­​സ് കേ­​സെ­​ടു­​ത്ത​ത്.


കേ­​സി​ല്‍ ആ​രെ​യും പ്ര­​തി ചേ​ര്‍­​ത്തി­​ട്ടി​ല്ല. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​ത്തി​ന് സ്വീ​ക​രി​ച്ചി​രു​ന്ന അ​ടി​സ്ഥാ​ന രേ​ഖ​ക​ളി​ലൊ­​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡാ​യി​രു​ന്നു. ഫോ​ട്ടോ ന​ല്‍​കി​യാ​ല്‍ വ്യാ​ജ വോ​ട്ട​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന മൊ​ബൈ​ല്‍ ആ​പ്പും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​തി​ലൂ​ടെ ചി​ല സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​യി​ച്ചെ​ന്നാ​ണ് പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<