ബ­​സി­​ന് മു­​ന്നി​ല്‍ ചാ­​ടി­​യ​വ­​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് സി​പി​എ​മ്മു​കാ​ർ ശ്ര​മി​ച്ച​ത്­: അ​ക്ര​മ​ത്തെ പ്ര​ശം​സി​ച്ച് മു­​ഖ്യ­​മ​ന്ത്രി
ബ­​സി­​ന് മു­​ന്നി​ല്‍ ചാ­​ടി­​യ​വ­​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് സി​പി​എ​മ്മു​കാ​ർ ശ്ര​മി​ച്ച​ത്­: അ​ക്ര​മ​ത്തെ പ്ര​ശം​സി​ച്ച് മു­​ഖ്യ­​മ​ന്ത്രി
Tuesday, November 21, 2023 1:11 PM IST
ക­​ണ്ണൂ​ര്‍: യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ക­​ണ്ണൂ­​രി​ല്‍ ന­​ട​ത്തി­​യ ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധ­​ത്തെ അ­​പ­​ല­​പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. ഓ­​ടു­​ന്ന വാ­​ഹ­​ന­​ത്തി­​ന് മു­​ന്നി​ല്‍ ചാ­​ടി വീ­​ഴു​ന്ന­​ത് പ്ര­​തി­​ഷേ­​ധ­​മ­​ല്ലെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍​വ­​ച്ച് ക­​ണ്ണൂ­​രി​ല്‍ മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. ബ­​സി­​ന് മു­​ന്നി​ല്‍ ചാ­​ടി­​യ​വ­​രെ ര­​ക്ഷി­​ക്കാ­​നു­​ള്ള മാ­​തൃ­​കാ­​പ­​ര​മാ­​യ ഇ­​ട­​പെ­​ട­​ലാ­​ണ് സി­​പി­​എം പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ന­​ട­​ത്തി­​യത്. അവരുടെ ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​ണ് ശ്ര­​മി­​ച്ച​തെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

സം​ഘ​ര്‍­​ഷ അ­​ന്ത­​രീ­​ക്ഷം സൃ­​ഷ്ടി­​ച്ച് ന­​വ­​കേ­​ര­​ള സ­​ദ­​സി­​ല്‍ പ­​ങ്കെ­​ടു­​ക്കു­​ന്ന നി­​ഷ്­​പ­​ക്ഷ​രാ­​യ ആ­​ളു​ക­​ളെ ത­​ട­​യാ­​നാ​ണ് പ്ര­​തി­​പ­​ക്ഷ­​ത്തി­​ന്‍റെ ശ്രമം. ജ­​ന­​ല­​ക്ഷ­​ങ്ങ​ള്‍ ഒ­​ഴു­​കി­​വ­​രു­​മ്പോ​ള്‍ അ​വ­​രെ ത­​ട­​യാ​ന്‍ വേ­​റേ മാ​ര്‍­​ഗ­​മി​ല്ലാ­​ത്ത​തു­​കൊ­​ണ്ടാ­​ണ് ഇ​ങ്ങ­​നെ ചെ­​യ്യു­​ന്ന​ത്.


തി­​ങ്ക­​ളാ­​ഴ്­​ച ക­​ണ്ണൂ­​രി​ല്‍ ക​ണ്ട­​ത് അ​ക്ര­​മോ­​ത്സു­​ക­​ത­​യാ­​ണ്. വീ­​ണ്ടു­​വി­​ചാ­​ര­​മി​ല്ലാ­​ത്ത പ്ര­​ക­​ട­​ന­​മാ­​ണു­​ണ്ടാ­​യ​ത്. ഇ­​ത് ജ­​നാ­​ധി­​പ­​ത്യ­​പ­​ര­​മ­​ല്ലെ​ന്നും മു­​ഖ്യ­​മ­​ന്ത്രി പ­​റ​ഞ്ഞു.

ന­​വ­​കേ­​ര­​ള സ­​ദ­​സ് അ­​ശ്ലീ­​ല നാ­​ട­​ക­​മെ­​ന്നാ­​ണ് പ്ര­​തി­​പ­​ക്ഷം ആ­​ക്ഷേ­​പി­​ച്ച­​ത്. പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു­​ക്കു­​ന്ന പ­​തി­​നാ­​യി­​ര­​ങ്ങ­​ളെ­​യാ­​ണ് ഇ​ത്ത­​രം പ­​ദ​പ്ര­​യോ­​ഗ­​ങ്ങ​ള്‍ കൊ­​ണ്ട് അ­​വ­​ഹേ­​ളി­​ക്കു­​ന്ന­​തെ​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

സ­​ദ­​സി​ല്‍ ന​ല്‍​കി­​യ ക­​ത്തു­​ക​ള്‍ ഉ­​പേ­​ക്ഷി­​ക്ക­​പ്പെ­​ട്ട നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യെ­​ന്ന് ഒ­​രു പ​ത്രം വ്യാ­​ജ വാ​ര്‍­​ത്ത ന​ല്‍​കി. എ­​ന്നാ​ല്‍ പ­​രാ­​തി​ക്ക​ത്ത് ഇ­​ട്ട് ന​ല്‍​കി­​യ ക­​വ­​റു­​ക­​ളാ­​ണ് ഇത്തരത്തിൽ ഉ­​പേ­​ക്ഷി­​ച്ചതെന്ന് മു­​ഖ്യ­​മ​ന്ത്രി വ്യ­​ക്ത­​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<