പലസ്തീനിയൻ കവി മുസ്അബ് അബു ത്വാഹയെ വിട്ടയച്ചുവെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍
പലസ്തീനിയൻ കവി മുസ്അബ് അബു ത്വാഹയെ വിട്ടയച്ചുവെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍
Wednesday, November 22, 2023 9:44 AM IST
വെബ് ഡെസ്ക്
ഗാസ സിറ്റി: പ്രശസ്ത പലസ്തീനിയൻ കവിയും ഗ്രന്ഥകാരനുമായ മുസ്അബ് അബു ത്വാഹയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്).

റാഫ അതിര്‍ത്തി കടക്കുന്നതിനായി കുടുംബാംഗങ്ങള്‍ക്കൊപ്പം വടക്കന്‍ ഗാസയില്‍ നിന്നും പുറപ്പെട്ട ത്വാഹയെ അവിടത്തെ ചെക്ക്‌ പോയിന്‍റിൽ വച്ച് ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‍റെ മക്കളിലൊരാള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ട്.

അതിനാല്‍ എംബസി നേരിട്ട് ഇടപെട്ട് അതിര്‍ത്തി കടക്കാന്‍ രേഖകള്‍ തയാറാക്കി നല്‍കിയിരുന്നു. ത്വാഹയെ അറസ്റ്റ് ചെയ്തതിന് ശേഷം വിവരമൊന്നുമില്ലെന്ന് കാട്ടി സഹോദരന്‍ ഹംസ അബു ത്വാഹ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. അമേരിക്കന്‍ ബുക്ക് അവാര്‍ഡ് ജേതാവ് കൂടിയാണ് മുസ്അബ് അബു ത്വാഹ.


അദ്ദേഹത്തിന്‍റെ കവിതാ സമാഹാരം നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ് അവസാന പട്ടികയിലും ഇടം പിടിച്ചിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ പറ്റി അദ്ദേഹം ന്യൂയോര്‍ക്കര്‍ അടക്കമുള്ള മാധ്യമങ്ങളില്‍ എഴുതുകയുമുണ്ടായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<