ദ്രാ​വി​ഡ് പ​രി​ശീ​ല​ക​ൻ പ​ദ​വി ഒ​ഴി​ഞ്ഞേ​ക്കും; ല​ക്ഷ​മ​ൺ പ​ക​ര​ക്കാ​ര​നാ​കും
ദ്രാ​വി​ഡ് പ​രി​ശീ​ല​ക​ൻ പ​ദ​വി ഒ​ഴി​ഞ്ഞേ​ക്കും; ല​ക്ഷ​മ​ൺ പ​ക​ര​ക്കാ​ര​നാ​കും
Thursday, November 23, 2023 4:16 PM IST
മും​ബൈ: രാ​ഹു​ൽ ദ്രാ​വി​ഡ് ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​ൻ പ​ദ​വി ഒ​ഴി​ഞ്ഞേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി ഡ​യ​റ​ക്‌​ട​ർ സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് അ​ദ്ദേ​ഹം ബി​സി​സി​ഐ​യെ അ​റി​യി​ച്ചു​വെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​ക്കാ​ര്യം ദ്രാ​വി​ഡോ ബി​സി​സി​ഐ​യോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഏ​ക​ദി​ന ലോ​ക​ക​പ്പോ​ടു കൂ​ടി ദ്രാ​വി​ഡി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. ക​രാ​ർ നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന​ക​ൾ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് ശേ​ഷ​മു​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ദ്രാ​വി​ഡ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ൽ വി.​വി.​എ​സ്.​ല​ക്ഷ​മ​ൺ ആ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ദ്രാ​വി​ഡി​ന്‍റെ അ​ഭാ​വ​ത്തി​ൽ മു​ൻ​പും ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക പ​ദ​വി വ​ഹി​ച്ചി​ട്ടു​ള്ള ല​ക്ഷ​മ​ൺ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


2021-ൽ ​പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റ ദ്രാ​വി​ഡി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ടീം ​ഇ​ന്ത്യ​യ്ക്ക് ഐ​സി​സി കി​രീ​ട​ങ്ങ​ളൊ​ന്നും നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഐ​സി​സി ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്, ഏ​ക​ദി​ന ലോ​ക​ക​പ്പ് എ​ന്നീ ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ ഫൈ​ന​ലി​ൽ എ​ത്തി​യ​തും ഏ​ഷ്യാ​ക​പ്പ് കി​രീ​ട​നേ​ട്ട​വു​മാ​ണ് ക​രി​യ​റി​ൽ എ​ടു​ത്തു​കാ​ട്ടാ​നു​ള്ള​ത്.

2022-ലെ ​ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ദ്രാ​വി​ഡി​ന്‍റെ കീ​ഴി​ൽ ഇ​ന്ത്യ​ൻ ടീം ​സെ​മി​ഫൈ​ന​ൽ വ​രെ എ​ത്തി​യെ​ങ്കി​ലും ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ് പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<