പൊ​ളി​റ്റി​ക്ക​ൽ ടാ​ർ​ഗ​റ്റിം​ഗി​ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​ട്ടു​ത​രി​ല്ല: ചാ​ണ്ടി ഉ​മ്മ​ൻ
പൊ​ളി​റ്റി​ക്ക​ൽ ടാ​ർ​ഗ​റ്റിം​ഗി​ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​ട്ടു​ത​രി​ല്ല: ചാ​ണ്ടി ഉ​മ്മ​ൻ
Saturday, November 25, 2023 4:20 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള രാ​ഷ്‌​ട്രീ​യ നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ പൊ​ളി​റ്റി​ക്ക​ൽ ടാ​ർ​ഗ​റ്റിം​ഗി​ന് രാ​ഹു​ലി​നെ വി​ട്ടു​ത​രി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ അ​വി​ശ്വ​സി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നും തെ​ളി​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ കോ​ട​തി ജാ​മ്യ​ത്തി​ൽ വി​ടു​മാ​യി​രു​ന്നോ എ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<