മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി; യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
Saturday, November 25, 2023 7:57 PM IST
കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. വേങ്ങേരിയിലാണ് മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായത്. സംഭവത്തിൽ മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് കസറ്റഡിയിലെടുത്തു.
അതേസമയം നവകേരള സദസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് കെഎസ്യു പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. കോഴിക്കോട് ബീച്ചിലെ നവകേരള സദസിന്റെ വേദിയിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചും പോലീസ് തടഞ്ഞു.