രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സു​ര​ക്ഷാ​വീ​ഴ്ച
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സു​ര​ക്ഷാ​വീ​ഴ്ച
Friday, December 1, 2023 1:52 PM IST
മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സു​ര​ക്ഷാ വീ​ഴ്ച. മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പോ​ലീ​സ് പൈ​ല​റ്റി​ന് പി​റ​കെ പോ​വാ​തെ, രാ​ഹു​ൽ സ​ഞ്ച​രി​ച്ച വാ​ഹ​നം റ​സ്റ്റ് ഹൗ​സി​ലേ​ക്ക് പോ​യി.

ക​ള​ക്ട​റേ​റ്റി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് രാ​ഹു​ലി​ന്‍റെ യാ​ത്ര മാ​ന​ന്താ​വാ​ടി​യി​ലേ​ക്കെ​ന്നാ​യി​രു​ന്നു മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വ​ഴി​യൊ​രു​ക്കി ര​ണ്ട് പൈ​ല​റ്റ് വാ​ഹ​ന​ങ്ങ​ൾ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​യി. പ​ക്ഷേ, രാ​ഹു​ലും എ​സ്കോ​ർ​ട്ട് വാ​ഹ​ന​വും നേ​രെ റ​സ്റ്റ് ഹൗ​സി​ലേ​ക്കാ​ണ് പോ​യ​ത്.

ബൈ​പാ​സ് ജം​ഗ്ഷ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്, രാ​ഹു​ലി​ന്‍റെ കാ​ർ പി​റ​കെ​യി​ല്ലെ​ന്ന കാ​ര്യം പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് മ​ന​സി​ലാ​യ​ത്. രാ​ഹു​ലി​ന്‍റെ വാ​ഹ​നം എ​സ്പി ഓ​ഫീ​സി​ന് അ​ടു​ത്തു​ള്ള റ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​റ​ങ്ങി​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ബാ​ഗെ​ടു​ത്ത് തി​രി​കെ വാ​ഹ​ന​ത്തി​ൽ ക​യ​റി.


ഏ​ഴു​മി​നി​റ്റോ​ളം വാ​ഹ​നം റ​സ്റ്റ്ഹൗ​സി​ല്‍ നി​ർ​ത്തി​യി​ട്ടു. ഇ​തി​നി​ട​യി​ൽ പൈ​ല്റ്റ് വാ​ഹ​നം വീ​ണ്ടു​മെ​ത്തി​യ ശേ​ഷം രാ​ഹു​ൽ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് ത​ന്നെ പു​റ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<