പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച റ​ഹീ​മി​നും സ്വ​രാ​ജി​നും ഒ​രു വ​ർ​ഷം ത​ട​വ്
പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച റ​ഹീ​മി​നും സ്വ​രാ​ജി​നും ഒ​രു വ​ർ​ഷം ത​ട​വ്
Saturday, December 2, 2023 7:14 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ​യു​ടെ നി​യ​മ​സ​ഭ മാ​ര്‍​ച്ചി​നി​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ എം​പി എ.​എ. റ​ഹീ​മി​നും എം. ​സ്വ​രാ​ജി​നും ഒ​രു വ​ര്‍​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ​താ​ണ് ന​ട​പ​ടി.

ഉ​മ്മ​ൻ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​നെ തു​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളി​ലാ​ണ് ശി​ക്ഷ.


യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ​ക്കെ​തി​രെ എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ര്‍​ച്ചി​ലെ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് കേ​സ്. പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ക​ര്‍​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

150 ഓ​ളം പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ന്ന് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​ട​തി​യി​ലെ​ത്തി​യ ഇ​രു​വ​രും ജാ​മ്യ​മെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<