സ്ത്രീ​ധ​നം ചോ​ദി​ച്ചെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ഡോ. ​റു​വൈ​സി​ന്‍റെ ഡി​ഗ്രി റ​ദ്ദാ​ക്കും
സ്ത്രീ​ധ​നം ചോ​ദി​ച്ചെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ഡോ. ​റു​വൈ​സി​ന്‍റെ ഡി​ഗ്രി റ​ദ്ദാ​ക്കും
Thursday, December 7, 2023 6:56 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​ർ ഷ​ഹാന​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ.​റു​വൈ​സ് സ്ത്രീ​ധ​നം ചോ​ദി​ച്ചു​വെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ഡി​ഗ്രി റ​ദ്ദാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വി​സി ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ല്‍. കു​റ്റം തെ​ളി​ഞ്ഞാ​ല്‍ കോ​ഴ്സി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ധ​നം ചോ​ദി​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്യി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ഒ​പ്പി​ട്ടു വാ​ങ്ങി​യാ​ണ് ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​ത്. ഇ​ത് തെ​റ്റി​ച്ചാ​ല്‍ പ്ര​വേ​ശ​ന​വും ഡി​ഗ്രി​യും റ​ദ്ദാ​ക്കു​മെ​ന്ന് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. ഡോ. ​റു​വൈ​സ് കു​റ്റം ചെ​യ്തു എ​ന്ന് നി​യ​മ​പ​ര​മാ​യി തെ​ളി​ഞ്ഞ​ശേ​ഷ​മാ​കും ന​ട​പ​ടി​യെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

ഡോ. ​റൂ​വൈ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ഇ​ന്ന് പു​ല​ർ​ച്ചെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. റു​വൈ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.


കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ് റു​വൈ​സ്. പി​ജി ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഇ​യാ​ൾ. ബു​ധ​നാ​ഴ്ച റു​വൈ​സി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ ചു​മ​ത്തി ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഉ​യ​ർ​ന്ന സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​വാ​ഹാ​ലോ​ച​ന​യി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​ലെ നി​രാ​ശ​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഷ​ഹാ​ന​യു​ടെ മാ​താ​വും സ​ഹോ​ദ​രി​യും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<