കാ​നം തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​തി​നി​ധി: റോ​ഷി അ​ഗ​സ്റ്റി​ൻ
കാ​നം തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​തി​നി​ധി: റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, December 8, 2023 9:06 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. അ​ധ്വാ​ന വ​ർ​ഗ​ത്തി​ന്‍റെ ക​ഷ്ട​ത​ക​ൾ നേ​രി​ൽ ക​ണ്ടു രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ കാ​നം, തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​തി​നി​ധി ആ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​നു​സ്മ​രി​ച്ചു.

രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി എ​ല്ലാ​വ​രു​മാ​യും വ്യ​ക്തി ബ​ന്ധം പു​ല​ർ​ത്തി​യ നേ​താ​വാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം നേ​രി​ൽ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ടു​ക്കി​യി​ലെ ഭൂ ​വി​ഷ​യ​ങ്ങ​ളി​ൽ അ​ട​ക്കം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.


വ​ർ​ഗീ​യ​ത​യ്‌​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ടം ന​ട​ത്തി​യ കാ​ന​ത്തി​ന്‍റെ വി​യോ​ഗം തി​ക​ച്ചും അ​പ്ര​തീ​ക്ഷി​തം ആ​ണ്. ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടും.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം കേ​ര​ള രാ​ഷ്‌​ടീ​യ​ത്തി​നു നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ്. പ്രി​യ​പ്പെ​ട്ട കാ​ന​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാ​ങ്ങ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു ചേ​രു​ന്നു.-​റോ​ഷി അ​ഗ​സ്റ്റി​ൻ അ​നു​സ്മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<