ര​ണ്ടാം ട്വ​ന്‍റി20; ഇ​ന്ത്യ​യെ അ​ഞ്ചു​വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക
ര​ണ്ടാം ട്വ​ന്‍റി20; ഇ​ന്ത്യ​യെ അ​ഞ്ചു​വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക
Wednesday, December 13, 2023 1:27 AM IST
കെ​ബേ​ര്‍​ഹ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് തോ​ല്‍​വി. ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ അ​ഞ്ചു​വി​ക്ക​റ്റി​നാ​ണ് തോ​ല്‍​പ്പി​ച്ച​ത്. ഏ​ഴു പ​ന്തു​ക​ള്‍ ശേ​ഷി​ക്കെ​യാ​യി​രു​ന്നു പ്രോ​ട്ടി​യാ​സി​ന്‍റെ വി​ജ​യം.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 19.3 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 180 റ​ണ്‍​സ് എ​ടു​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ മ​ഴ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്ക്കാ​യി റി​ങ്കു സിം​ഗ്(68*), ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്(56*) എ​ന്നി​വ​ര്‍ അ​ര്‍​ധ ശ​ത​കം കു​റി​ച്ചു. തി​ല​ക് വ​ര്‍​മ(29), ര​വീ​ന്ദ്ര ജ​ഡേ​ജ(19) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജെ​റാ​ള്‍​ഡ് കോ​ട്‌​സി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നി​ര​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. മാ​ര്‍​ക്കോ യാ​ന്‍​സ​ന്‍, ലി​സാ​ര്‍​ഡ് വി​ല്യം​സ്, ഷം​സി, മാ​ര്‍​ക്രം എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

മ​ഴ പെ​യ്ത് ക​ളി ത​ട​സ്സ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​ജ​യ​ല​ക്ഷ്യം 15 ഓ​വ​റി​ല്‍ 152 ആ​യി പു​ന​ക്ര​മീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ര്‍​മാ​രാ​യ റീ​സാ ഹെ​ന്‍​ട്രി​ക്‌​സും മാ​ത്യു ബ്രീ​റ്റ്‌​സ്‌​കി​യും ചേ​ര്‍​ന്ന് ന​ൽ​കി​യ​ത്.


ആ​ദ്യ മൂ​ന്നോ​വ​റി​ല്‍ ത​ന്നെ ദ​ക്ഷി​ണാ​ഫ്രി​ക്ക 42 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ഏ​ഴു പ​ന്തി​ല്‍ 16 റ​ണ്‍​സെ​ടു​ത്ത ബ്രീ​റ്റ്‌​സ്‌​കി റ​ണ്ണൗ​ട്ടാ​യ​തി​നു ശേ​ഷം ക്യാ​പ്റ്റ​ന്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്ര​വു​മൊ​ത്ത് ഹെ​ന്‍​ട്രി​ക്‌​സ് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രെ ത​ച്ചു ത​ക​ര്‍​ത്തു. 49 റ​ണ്‍​സ് എ​ടു​ത്ത ഹെ​ന്‍​ട്രി​ക്‌​സി​നെ പു​റ​ത്താ​ക്കി കു​ല്‍​ദീ​പ് യാ​ദ​വ് ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ ​ന​ല്‍​കി​യെ​ങ്കി​ലും വൈ​കി​പ്പോ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മാ​ര്‍​ക്രം(30),മി​ല്ല​ര്‍(17),ട്രി​സ്റ്റി​യ​ന്‍ സ്റ്റ​ബ്‌​സ്(14), ഫെ​ലു​ക്വാ​യോ(10) എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 14-ാം ഓ​വ​റി​ന്റെ അ​ഞ്ചാം​പ​ന്തി​ല്‍ ജ​ഡേ​ജ​യെ സി​ക്‌​സ​റി​നു പ​റ​ത്തി ഫെ​ലു​ക്വാ​യ​യാ​ണ് വി​ജ​യ​റ​ണ്‍ കു​റി​ച്ച​ത്.

ഇ​ന്ത്യ​യ്ക്കാ​യി മു​കേ​ഷ് കു​മാ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി, കു​ല്‍​ദീ​പ്, സി​റാ​ജ് എ​ന്നി​വ​ര്‍​ക്ക് ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി. വ്യാ​ഴാ​ഴ്ച ജോ​ഹാ​ന്ന​സ്ബ​ര്‍​ഗി​ലാ​ണ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<