വി​വാ​ഹ​ച​ട​ങ്ങി​നി​ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 80 പേ​ർ ആ​ശു​പ​ത്രി​യി​ൽ
വി​വാ​ഹ​ച​ട​ങ്ങി​നി​ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 80 പേ​ർ ആ​ശു​പ​ത്രി​യി​ൽ
Thursday, December 14, 2023 4:46 PM IST
നാഗ്പൂർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാഗ്പൂരിൽ വി​വാ​ഹ ച​ട​ങ്ങി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച 80 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ഡി​സം​ബ​ർ 10 നാ​യിരുന്നു സം​ഭ​വം. ച​ട​ങ്ങി​നി​ടെ വി​ള​മ്പി​യ ഭ​ക്ഷ​ണം പ​ഴ​കി​യ​താ​ണെ​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ചെ​ന്നും ആ​രോ​പി​ച്ച് വ​ര​ന്‍റെ പി​താ​വ് കൈ​ലാ​ഷ് ബ​ത്ര റി​സോ​ർ​ട്ട് മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വി​വാ​ഹ ചടങ്ങിനും റിസപ്ഷനുമായി നാ​ഗ്പൂ​രി​ലെ അ​മ​രാ​വ​തി റോ​ഡി​ലു​ള്ള റി​സോ​ർ​ട്ട് ഡി​സം​ബ​ർ ഒ​ൻ​പ​ത്, 10 തീയതികളിലാണ് വരന്‍റെ വീട്ടുകാർ ബുക്ക് ചെയ്തിരുന്നത്. ഡി​സം​ബ​ർ 10ന് ​ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം വ​ര​നും നി​ര​വ​ധി അ​തി​ഥി​ക​ൾ​ക്കും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

അ​തേ രാ​ത്രി സ്വീ​ക​ര​ണ ച​ട​ങ്ങി​നി​ടെ, അ​തി​ഥി​ക​ൾ​ക്ക് വി​ള​മ്പി​യ ഭ​ക്ഷ​ണം ദു​ർ​ഗ​ന്ധം വ​മി​പ്പി​ച്ച​പ്പോ​ൾ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യി. വി​വാ​ഹ​സം​ഘം റി​സോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റി​നോ​ട് പ്ര​ശ്നം ഉ​ന്ന​യി​ച്ചെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ല. അ​ർ​ധ​രാ​ത്രി​യോ​ടെ, 80 അ​തി​ഥി​ക​ൾ ച​ർ​ദ്ദി​ച്ചു. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും അ​വ​രു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ശേ​ഖ​രി​ക്കാ​നും ക​ൽ​മേ​ശ്വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും റിപ്പോർട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​സോ​ർ​ട്ട് മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് ഹ​ർ​ഷ് പൊ​ദ്ദാ​ർ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​രി​ൽ ചി​ല​ർ ഇ​പ്പോ​ഴും നാ​ഗ്പൂ​രി​ലെ വാ​ർ​ധ​മാ​ൻ ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<