സി​നി​മ, സൗ​ഹൃ​ദം, സം​വാ​ദം! ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം
സി​നി​മ, സൗ​ഹൃ​ദം, സം​വാ​ദം! ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം
Friday, December 15, 2023 12:35 PM IST
തി​രു​വ​ന​ന്ത​പു​രം: 28ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് അ​ര​ങ്ങോ​ഴി​യും. ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ലു​മു​ള്ള ക​ലാ​കാ​ര​ൻ​മാ​രും സി​നി​മ പ്രേ​മി​ക​ളും ഒ​ന്നി​ച്ചു ചേ​ർ​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ​യും രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള വ​ർ​ണാ​ഭ​മാ​യി. ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​വ​യ്ക്കാ​വു​ന്ന ഒ​രു​പി​ടി സൗ​ഹൃ​ദ​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ഇ​ന്ന് ഡെ​ലി​ഗേ​റ്റു​ക​ൾ വി​ട​പ​റ​യും.

സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​ന​ന്ദ​ത്തി​ന്‍റെ​യും അ​ടു​ത്ത ച​ല​ച്ചി​ത്ര​മേ​ള​യ്ക്കാ​യി ഇ​നി ഒ​രു വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പ്. മ​ല​യാ​ള​ത്തി​ന്‍റെ ച​ല​ച്ചി​ത്ര​മേ​ഖ​ല​യ്ക്ക് ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി സ​മ്മാ​നി​ച്ചാ​ണ് 28-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള അ​വ​സാ​നി​ക്കു​ന്ന​ത്.

ചൂ​ടുപി​ടി​ച്ച സി​നി​മ ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ, പ്രേ​ക്ഷ​ക​ർ നി​റ​ഞ്ഞു ക​വി​ഞ്ഞ സി​നി​മ വേ​ദി​ക​ൾ അ​ങ്ങ​നെ സ​വി​ശേ​ഷ​മാ​യ ഒ​ര​നു​ഭൂ​തി പ​ക​രാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത മാ​ന​വീ​യം വീ​ഥി​യി​ലെ ക​ലാ​സ​ന്ധ്യ​ക​ളാ​യി​രു​ന്നു. നേ​രം പു​ല​രുംവ​രെ ആ​ര​വ​മു​ണ​ർ​ത്തി പാ​ട്ടും നൃ​ത്ത​വു​മാ​യി ആ​ഘോ​ഷ​ങ്ങ​ളു​ടെ രാ​വു​ക​ളാ​യി​രു​ന്നു അ​വി​ടെ. ക​ല​യും സാ​ഹി​ത്യ​വും കോ​ർ​ത്തി​ണ​ക്കി ചി​ന്ത​ക​ളി​ൽ പു​ത്ത​ൻ ഭാ​വു​ക​ത്വ​ങ്ങ​ൾ പ​ക​ർ​ന്ന് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഏ​വ​രു​ടെ​യും മ​ന​സുകീ​ഴ​ട​ക്കി​യ ഉ​ത്സ​വ​മാ​യി​യി​രു​ന്നു.


ച​ല​ച്ചി​ത്ര​മേ​ള​യി​ൽ സു​വ​ർ​ണ ച​കോ​രം ഉ​ൾ​പ്പ​ടെ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്കും സം​വി​ധാ​യ​ക​ർ​ക്കു​മാ​യി 11 പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മി​ക​ച്ച സം​വി​ധാ​യ​ക​നും പു​തു​മു​ഖ സം​വി​ധാ​യ​ക​നും പ്രേ​ക്ഷ​ക പു​ര​സ്കാ​ര ചി​ത്ര​ത്തി​നു​മു​ള്ള ര​ജ​ത ച​കോ​രം, മി​ക​ച്ച ഫീ​ച്ച​ർ ഫി​ലി​മി​നു​ള്ള സു​വ​ർ​ണ ച​കോ​രം, മി​ക​ച്ച മ​ത്സ​ര ചി​ത്ര​ത്തി​നും മി​ക​ച്ച മ​ല​യാ​ള ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​മു​ള്ള ഫി​പ്ര​സി പു​ര​സ്കാ​രം, മി​ക​ച്ച ഏ​ഷ്യ​ൻ സി​നി​മ​യ്ക്കും മ​ല​യാ​ള ചി​ത്ര​ത്തി​നു​മു​ള്ള നെ​റ്റ് പാ​ക്ക്, കെ.​ആ​ർ. മോ​ഹ​ന​ൻ എ​ൻ​ഡോ​വ്മെ​ന്‍റ്, ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ്, സ്പി​രി​റ്റ് ഓ​ഫ് സി​നി​മ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളാ​ണു ച​ല​ചി​ത്ര​മേ​ള​യി​ൽ സ​മ്മാ​നി​ക്കു​ക.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<