പോ​ലീ​സ് ക്രി​മി​ന​ലു​ക​ൾ ഓ​ർ​ക്ക​ണം; പി​ണ​റാ​യി എ​ല്ലാക്കാ​ല​ത്തും മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കി​ല്ല: സ​തീ​ശ​ന്‍
പോ​ലീ​സ് ക്രി​മി​ന​ലു​ക​ൾ ഓ​ർ​ക്ക​ണം; പി​ണ​റാ​യി എ​ല്ലാക്കാ​ല​ത്തും മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കി​ല്ല: സ​തീ​ശ​ന്‍
Friday, December 15, 2023 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ പ​രാ​മ​ർ​ശ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. എ​ല്ലാക്കാല​ത്തും പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കി​ല്ലെ​ന്ന് അം​ഗ​ര​ക്ഷ​ക​രാ​യ പോ​ലീ​സ് ക്രി​മി​ന​ലു​ക​ള്‍ ഓ​ര്‍​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ഗു​ണ്ടാ​യി​സം കാ​ണി​ച്ചാ​ല്‍ അ​തേ​രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കും. പോ​ലീ​സി​ലെ കൊ​ടും ക്രി​മി​ന​ലു​ക​ളു​ടെ കൂ​ട്ട​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗ​ര​ക്ഷ​ക​രും ഗ​ണ്‍​മാ​ന്‍​മാ​രും. ഇ​തി​ല്‍ ഓ​രോ​രു​ത്ത​രു​ടേ​യും ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം ത​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം.


മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് നോ​ക്കി​നി​ല്‍​ക്കെ​യാ​ണ് പി​ണ​റാ​യി​യു​ടെ ഗ​ണ്‍​മാ​നും അം​ഗ​ര​ക്ഷ​ക​രും ചേ​ര്‍​ന്ന് വ​ള​ഞ്ഞി​ട്ട് മ​ര്‍​ദ്ദി​ക്കു​ന്ന​ത്. മു​ദ്രാ​വാ​ക്യം വി​ളി​ച്ച ര​ണ്ട് കെ​എ​സ്‌​യു നേ​താ​ക്ക​ളെ ലോ​ക്ക​ല്‍ പോ​ലീ​സെ​ത്തി പി​ടി​ച്ചു മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന ഗു​ണ്ട​ക​ള്‍ അ​ഴി​ഞ്ഞാ​ടി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<