പാ​ർ​ല​മെ​ന്‍റി​ലെ സു​ര​ക്ഷാ​വീ​ഴ്ച​യും എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​നും ത​മ്മി​ൽ ബ​ന്ധ​മി​ല്ല: ഓം ​ബി​ർ​ള
പാ​ർ​ല​മെ​ന്‍റി​ലെ സു​ര​ക്ഷാ​വീ​ഴ്ച​യും എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​നും ത​മ്മി​ൽ ബ​ന്ധ​മി​ല്ല: ഓം ​ബി​ർ​ള
Saturday, December 16, 2023 10:58 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ സു​ര​ക്ഷാ​വീ​ഴ്ച​യും എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​നും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്ന് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള.

‘ബ​ഹു​മാ​ന​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ സ​ഭ​യു​ടെ പ​വി​ത്ര​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണ്. സ​ഭ​യ്ക്ക് ഉ​ള്ളി​ലേ​ക്ക് പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി വ​രു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പു​തി​യ പാ​ര്‍​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ത​ന്നെ തീ​രു​മാ​നി​ച്ച​താ​ണ്. സ​ഭാ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ളം വ​യ്ക്കു​ന്ന​തും ഇ​ത്ത​ര​ത്തി​ല്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ല. അ​തി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​ല്ലാ​തെ പാ​ര്‍​ല​മെ​ന്‍റി​ലെ സു​ര​ക്ഷാ വീ​ഴ്ച​യു​മാ​യി സ​സ്‌​പെ​ന്‍​ഷ​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല’. സ്പീ​ക്ക​ര്‍ എം​പി​മാ​ര്‍​ക്കെ​ഴു​തി​യ ക​ത്തി​ല്‍ പ​റ​ഞ്ഞു.


പാ​ര്‍​ല​മെ​ന്‍റി​ലെ സു​ര​ക്ഷാ വീ​ഴ്ച അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സ​മി​തി​യെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് വൈ​കാ​തെ ത​ന്നെ സ​ഭ​യു​മാ​യി പ​ങ്കി​ടു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

ഈ ​സ​മി​തി​യെ കൂ​ടാ​തെ പാ​ര്‍​ല​മെ​ന്‍റി​ലെ സു​ര​ക്ഷ​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ കു​റി​ച്ച് അ​വ​ലോ​ക​നം ചെ​യ്യാ​നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ കൃ​ത്യ​മാ​യ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഓം ​ബി​ര്‍​ള വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<