സ്റ്റാ​റാ​യി സ്റ്റാ​ർ​ക്ക്; 24.75 കോ​ടി​ക്ക് ഓ​സീ​സ് താ​ര​ത്തെ സ്വ​ന്ത​മാ​ക്കി കോ​ൽ​ക്ക​ത്ത
സ്റ്റാ​റാ​യി സ്റ്റാ​ർ​ക്ക്;  24.75 കോ​ടി​ക്ക് ഓ​സീ​സ് താ​ര​ത്തെ സ്വ​ന്ത​മാ​ക്കി കോ​ൽ​ക്ക​ത്ത
Tuesday, December 19, 2023 8:50 PM IST
മും​ബൈ: ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി മി​ച്ച​ൽ സ്റ്റാ​ർ​ക്ക്. 24.75 കോ​ടി​ക്കാ​ണ് താ​ര​ത്തി​നെ കോ​ൽ​ക്ക​ത്ത പാ​ള​യ​ത്തി​ലെ​ത്തി​ച്ച​ത്. ലേ​ല​ത്തി​ൽ സ്റ്റാ​ർ​ക്കി​നാ​യി ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 24.5 കോ​ടി വ​രെ വി​ളി​ച്ച ഗു​ജ​റാ​ത്ത് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ഓ​സീ​സ് നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സി​നെ ഹൈ​ദ​രാ​ബാ​ദ് 20.5 കോ​ടി​ക്ക് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ക​മ്മി​ൻ​സി​നെ മ​റി​ക​ട​ന്നു സ്റ്റാ​ർ​ക്ക് ഒ​ന്നാ​മ​നാ​യി.

ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പേ​സ​ർ അ​ൽ​സാ​രി ജോ​സ​ഫും നേ​ട്ട​മു​ണ്ടാ​ക്കി. 11.5 കോ​ടി​ക്കാ​ണ് താ​ര​ത്തി​നെ ബാം​ഗ്ലൂ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രു കോ​ടി അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന താ​ര​ത്തി​നാ​യി ല​ക്നൗ സൂ​പ്പ​ർ ജ​യ​ന്‍റ​സും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ സീ​നി​യ​ർ പേ​സ​ർ ഉ​മേ​ഷ് യാ​ദ​വ് 5.8 കോ​ടി​ക്ക് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ലെ​ത്തി. പേ​സ​ർ ശി​വം മാ​വി​യെ 6.4 കോ​ടി​ക്ക് ല​ക്നോ സ്വ​ന്ത​മാ​ക്കി.


ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റും മു​ൻ മും​ബൈ താ​ര​വു​മാ​യ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സി​നെ 50 ല​ക്ഷം രു​പ​യ്ക്ക് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ കെ.​എ​സ് ഭ​ര​തി​നെ 50 ല​ക്ഷം രൂ​പ​യ്ക്ക് കോ​ൽ​ക്ക​ത്ത ടീ​മി​ലെ​ത്തി​ച്ചു. ശ്രീ​ല​ങ്ക​ൻ പേ​സ​ർ മ​ധു​ശ​ങ്ക​യെ 4.6 കോ​ടി​ക്ക് മും​ബൈ സ്വ​ന്ത​മാ​ക്കി. ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ടി​നെ 1.6 കോ​ടി​ക്ക് ഹൈ​ദ​രാ​ബാ​ദ് വാ​ങ്ങി.

ഓ​സ്ട്രേ​ലി​യ​ൻ താ​രം ജോ​ഷ് ഇം​ഗ്ലി​സ്, ന്യൂ​സി​ലാ​ൻ​ഡ് പേ​സ​ർ ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍, ശ്രീ​ല​ങ്ക​ൻ താ​രം കു​ശാ​ൽ മെ​ൻ​ഡി​സ് എ​ന്നി​വ​ർ അ​ണ്‍​സോ​ൾ​ഡാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<