ഇ​സ്ര​യേ​ൽ-​ഹ​മാ​സ് വി​ഷ​യം; നെ​ത​ന്യാ​ഹു​വു​മാ​യി സം​സാ​രി​ച്ച് മോ​ദി
ഇ​സ്ര​യേ​ൽ-​ഹ​മാ​സ് വി​ഷ​യം; നെ​ത​ന്യാ​ഹു​വു​മാ​യി സം​സാ​രി​ച്ച് മോ​ദി
Tuesday, December 19, 2023 8:43 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും സം​സാ​രി​ച്ചു. ഇ​സ്ര​യേ​ൽ-​ഹാ​മാ​സ് വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് നെ​ത​ന്യാ​ഹു​വു​മാ​യി പ​ങ്കു​വെ​ച്ചു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ എ​ത്ര​യും വേ​ഗം സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യു­​ദ്ധ­​ത്തി​ല്‍ ദു­​രി­​തം അ­​നു­​ഭ­​വി­​ക്കു­​ന്ന­​വ​ര്‍­​ക്ക് സ­​ഹാ­​യം ഉ­​റ­​പ്പാ­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട­​താ​യും മോ​ദി അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​യും ഇ​രു രാ​ഷ്ട്ര​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്.


ഗാ​സ​യി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ന്നി​ൽ കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് ഇ​ന്ത്യ വോ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു രാ​ഷ്ട്ര​നേ​താ​ക്ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<