ടോ​ണി ഡി ​സോ​ര്‍​സി​ന് സെ​ഞ്ച്വ​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക എ‌​ട്ടു​വി​ക്ക​റ്റി​ന് ഇ​ന്ത്യ‌​യെ ത​ക​ർ​ത്തു
ടോ​ണി ഡി ​സോ​ര്‍​സി​ന് സെ​ഞ്ച്വ​റി;  ദ​ക്ഷി​ണാ​ഫ്രി​ക്ക എ‌​ട്ടു​വി​ക്ക​റ്റി​ന് ഇ​ന്ത്യ‌​യെ ത​ക​ർ​ത്തു
Wednesday, December 20, 2023 12:20 AM IST
ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ 46.2 ഓ​വ​റി​ല്‍ 211ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. സാ​യ് സു​ദ​ര്‍​ശ​ന്‍ (62), കെ.​എ​ല്‍. രാ​ഹു​ല്‍ (56) എ​ന്നി​വ​ർ ഇ​ന്ത്യ‌​യ്ക്കാ​യി തി​ള​ങ്ങി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി‌​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ ടോ​ണി ഡെ ​സോ​ര്‍​സി​യു​ടെ സെ​ഞ്ച്വ​റി​ക്ക​രു​ത്തും റീ​സ ഹെ​ന്‍​ട്രി​ക്‌​സി​ന്‍റെ അ​ര്‍​ധ​സെ​ഞ്ച്വ​റി മി​ക​വു​മാ​ണ് ആ​തി​ഥേ​യ​ര്‍​ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 130 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി. പി​ന്നീ​ടെ​ത്തി​യ റ​സീ വാ​ന്‍ ഡെ​ര്‍ ഡ​സ​നും മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി‌​യ​തോ‌​ടെ 42.3 ഓ​വ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ‌​യി​ച്ചു.


ടോ​ണി ഡി ​സോ​ര്‍​സ് പു​റ​ത്താ​വാ​തെ 122 പ​ന്തു​ക​ളി​ല്‍​നി​ന്ന് 119 റ​ണ്‍​സും ഹെ​ന്‍​ട്രി​ക്‌​സ് 81 പ​ന്തു​ക​ളി​ൽ നി​ന്ന് 52 റ​ണ്‍​സും നേ​ടി.​ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ലാ​യി. അ​ടു​ത്ത മ​ത്സ​രം വ്യാ​ഴാ​ഴ്ച ബോ​ള​ണ്ട് പാ​ര്‍​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന‌‌​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<