അ​തി​ർ​ത്തി​യി​ൽ ഭീ​ക​ര​ർ ചൈ​നീ​സ് നി​ർ​മി​ത ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു
അ​തി​ർ​ത്തി​യി​ൽ ഭീ​ക​ര​ർ ചൈ​നീ​സ് നി​ർ​മി​ത ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു
Tuesday, December 26, 2023 1:40 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷാ സേ​ന​യ്ക്കെ​തി​രേ ഭീ​ക​ര​ർ ചൈ​നീ​സ് നി​ർ​മി​ത ആ​യു​ധ​ങ്ങ​ളും ആ​ശ​യ വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ജ​യ്ഷെ മു​ഹ​മ്മ​ദ്, ല​ഷ്ക​ർ-​ഇ-​ത്വ​യ്ബ എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കാ​ണ് ചൈ​നീ​സ് സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ചൈ​നീ​സ് നി​ർ​മി​ത യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ, കാ​മ​റ​ക​ൾ, ബോ​ഡി സ്യൂ​ട്ടു​ക​ൾ, ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​തി​ർ​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ എ​ത്തു​ന്ന ഭീ​ക​ര​രു​ടെ കൈ​വ​ശ​മു​ള്ള​ത്. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന് ആ​യു​ധ​ങ്ങ​ളും ഗ്ര​നേ​ഡു​ക​ളും ഡ്രോ​ണു​ക​ളും ചൈ​ന ന​ൽ​കു​ന്ന​താ​യി നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഭീ​ക​ര​രു​ടെ കൈ​വ​ശം എ​ത്തി​യി​രി​ക്കു​ന്ന​ത്.


അ​ടു​ത്തി​ടെ ന​ട​ന്ന മൂ​ന്ന് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ലും ചൈ​നീ​സ് നി​ർ​മി​ത ആ​യു​ധ​ങ്ങ​ൾ ഭീ​ക​ര​ർ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സും സൈ​ന്യ​വും ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<