ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ടി നി​യ​മം ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം; സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം
ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ടി നി​യ​മം ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം; സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം
Wednesday, December 27, 2023 1:27 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ടി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്രം.

ഡീ​പ്ഫേ​ക്കു​ക​ളു​ടെ ആ​ധി​ക്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. ഇ​ൻ​സ്റ്റ​ഗ്രാം, എ​ക്സ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​ണ് നി​ർ​ദേ​ശം.

നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​ർ​മി​ക്കു​ന്ന​തി​ൽ ഐ​ടി മ​ന്ത്രാ​ല​യം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ഉ​ള്ള​ട​ക്ക​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് എ​ല്ലാ ഭാ​ഷ​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

നി​യ​മ​ലം​ഘ​ക​രെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലു​ണ്ടാ​കു​ന്ന പാ​ളി​ച്ച നി​യ​മ​പ​ര​മാ​യി ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ഴ​വാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ഐ​ടി മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഇ​ത്ത​രം ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


ഡീ​പ്ഫേ​ക്കു​ക​ൾ രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും പ​റ​ഞ്ഞി​രു​ന്നു. ഇ​ത് സ​മൂ​ഹ​ത്തി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം, ഡീ​പ് ഫേ​ക്കു​ക​ൾ​ക്കെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യി നി​ർ​മി​ക്കു​ന്ന, യ​ഥാ​ർ​ഥ​മെ​ന്ന് തോ​ന്നു​ന്ന ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ശ​ബ്ദം ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​യാ​ണ് ഡീ​പ്പ് ഫേ​ക്കു​ക​ൾ എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ്ഫേ​ക്ക് വീ​ഡി​യോ ച​ർ​ച്ച​യാ​യി​രു​ന്നു. നി​ര​വ​ധി ന​ടി​മാ​രു​ടെ ഡീ​പ്ഫേ​ക്ക് വീ​ഡി​യോ​ക​ൾ ഇ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<