പ്രീ​മി​യ​ര്‍ ലീ​ഗ്: വ​മ്പ​ന്‍ തി​രി​ച്ചു​വ​ര​വു​മാ​യി യു​ണൈ​റ്റ​ഡ്; ലി​വ​ര്‍​പൂ​ളി​നും വി​ജ​യം
പ്രീ​മി​യ​ര്‍ ലീ​ഗ്: വ​മ്പ​ന്‍ തി​രി​ച്ചു​വ​ര​വു​മാ​യി യു​ണൈ​റ്റ​ഡ്; ലി​വ​ര്‍​പൂ​ളി​നും വി​ജ​യം
Wednesday, December 27, 2023 4:21 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നും ലി​വ​ര്‍​പൂ​ളി​നും വി​ജ​യം. ലീ​ഗ് ടേ​ബി​ളി​ല്‍ മു​മ്പി​ല്‍ നി​ല്‍​ക്കു​ന്ന​വ​രു​ടെ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍​ക്കാ​ണ് യു​ണൈ​റ്റ​ഡ് ആ​സ്റ്റ​ണ്‍ വി​ല്ല​യെ തോ​ല്‍​പ്പി​ച്ച​ത്.

ആ​ദ്യ പ​കു​തി​യി​ല്‍ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് പി​ന്നി​ലാ​യ യു​ണൈ​റ്റ​ഡ് ര​ണ്ടാം പ​കു​തി​യി​ല്‍ ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

21-ാം മി​നി​റ്റി​ല്‍ ജോ​ണ്‍ മ​ക്ഗ്രി​ന്നി​ലൂ​ടെ ആ​സ്റ്റ​ണ്‍ വി​ല്ല​യാ​ണ് സ്‌​കോ​റിം​ഗ് തു​ട​ങ്ങി​യ​ത്. അ​ഞ്ചു മി​നി​റ്റി​നു ശേ​ഷം ലി​യാ​ണ്ട​ര്‍ ഡെ​ന്‍​ഡ​ന്‍​ക​ര്‍ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി.

ഇ​തോ​ടെ മ​റ്റൊ​രു തോ​ല്‍​വി കൂ​ടി യു​ണൈ​റ്റ​ഡ് മ​ണ​ത്തെ​ങ്കി​ലും അ​സാ​ധാ​ര​ണ ഫോം ​തു​ട​രു​ന്ന അ​ര്‍​ജ​ന്‍റൈ​ന്‍ കൗ​മാ​ര താ​രം അ​ലെ​ജാ​ന്ദ്രോ ഗ​ര്‍​നാ​ച്ചോ 59,71 മി​നി​റ്റു​ക​ളി​ല്‍ നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ അ​വ​ര്‍ ഒ​പ്പ​മെ​ത്തി.

ക​ളി സ​മ​നി​ല​യി​ലേ​ക്കെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് സീ​സ​ണി​ല്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ റി​ക്രൂ​ട്ട് ചെ​യ്ത ഡാ​നി​ഷ് യു​വ​താ​രം റാ​സ്മ​സ് ഹോ​ള​ണ്ടി​ന്‍റെ രൂ​പ​ത്തി​ല്‍ ചു​വ​ന്ന ചെ​കു​ത്താ​ന്മാ​ര്‍ മൂ​ന്നാം ത​വ​ണ​യും ആ​സ്റ്റ​ണ്‍​വി​ല്ല​യു​ടെ വ​ല​ഭേ​ദി​ച്ച​ത്. ഡാ​നി​ഷ് താ​ര​ത്തി​ന്‍റെ ആ​ദ്യ പ്രീ​മി​യ​ര്‍ ലീ​ഗ് ഗോ​ളാ​ണി​ത്.


തോ​റ്റെ​ങ്കി​ലും പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ മൂ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്താ​ന്‍ ആ​സ്റ്റ​ണ്‍​വി​ല്ല​യ്ക്കാ​യി. ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ ആ​ഴ്‌​സ​ണ​ലി​നെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ല​പ്പെ​ട്ട ഈ ​ജ​യ​ത്തോ​ടെ ആ​റാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റാ​ന്‍ യു​ണൈ​റ്റ​ഡി​നാ​യി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബേ​ണ്‍​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് പോ​യി​ന്റ് പ​ട്ടി​ക​യി​ലെ ഒ​ന്നാ​മ​ന്മാ​രാ​യ ലി​വ​ര്‍​പൂ​ള്‍ വി​ജ​യി​ച്ചു ക​യ​റി​യ​ത്. ഡാ​ര്‍​വി​ന്‍ ന്യൂ​ന​സും ഡി​യാ​ഗോ ജോ​ട്ടോ​യും അ​വ​ര്‍​ക്കാ​യി ല​ക്ഷ്യം ക​ണ്ടു. ബേ​ണ്‍​മൗ​ത്ത് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്, ലൂ​ട്ട​ണ്‍ ടൗ​ണ്‍ എ​ന്നീ ടീ​മു​ക​ളും വി​ജ​യം ക​ണ്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<