പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ; ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി
പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ; ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി
Wednesday, December 27, 2023 9:20 PM IST
തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ന്ത്രി​മാ​രാ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​റും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷ​മെ ഇ​നി മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രൂ. ഇ​തി​നാ​യി ഇ​ന്നു ചേ​രേ​ണ്ട പ​തി​വു മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി​വ​ച്ചു.

എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം മ​ന്ത്രി​മാ​രാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു​വും അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ലും രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ ഒ​ഴി​വു വ​ന്ന​ത്. പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചു.

29നു ​വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്ഭ​വ​നി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​ണു പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ. തു​ട​ര്‍​ന്നാ​കും ഈ ​ആ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ ചേ​രു​ക. ഗ​ണേ​ഷ്കു​മാ​റി​ന് ഗ​താ​ഗ​ത വ​കു​പ്പും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ക്ക് തു​റ​മു​ഖം, മ്യൂ​സി​യം, പു​രാ​വ​സ്തു വ​കു​പ്പു​ക​ളും ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


നാ​ളെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തി​രു​വ​ന്ത​പു​ര​ത്തു മ​ട​ങ്ങി​യെ​ത്തും. 2001 മു​ത​ല്‍ പ​ത്ത​നാ​പു​ര​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്നു കെ.​ബി .ഗ​ണേ​ഷ് കു​മാ​ര്‍. 2001 ല്‍ ​എ.​കെ. ആ​ന്‍റ​ണി സ​ര്‍​ക്കാ​രി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്നു. പി​ന്നീ​ട് 22 മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക് വേ​ണ്ടി സ്ഥാ​ന​മൊ​ഴി​ഞ്ഞു.

2011 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ല്‍ വ​നം, കാ​യി​കം, സി​നി​മ എ​ന്നീ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു. നി​ല​വി​ൽ ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​യാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<