നേ​പ്പാ​ളി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്ക്
നേ​പ്പാ​ളി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്ക്
Thursday, December 28, 2023 6:58 AM IST
കാ​ഠ്മ​ണ്ഡു: പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു വ​ശം ത​ക​ർ​ന്ന് 10 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്.

ന​വ​ൽ​പ​ര​സി വെ​സ്റ്റി​ലെ ക​ജാ​രി​യ ടൈ​ൽ​സ് ഇ​ൻ​ഡ​സ്‌​ട്രി​യു​ടെ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണാ​ണ് അ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് (ഡി​എ​സ്പി) രേ​ഷം ബൊ​ഹാ​ര പ​റ​ഞ്ഞു.


കെ​ട്ടി​ട​ത്തി​ൽ ക്രെ​യി​ൻ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളെ​യും ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<