ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പ​ടെ കൊ​ല്ല​പ്പെ​ട്ട നേ​പ്പാ​ൾ വി​മാ​ന​ദു​ര​ന്തം; മാ​നു​ഷി​ക​ പി​ഴ​വ് ​മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട്
ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പ​ടെ കൊ​ല്ല​പ്പെ​ട്ട നേ​പ്പാ​ൾ വി​മാ​ന​ദു​ര​ന്തം; മാ​നു​ഷി​ക​ പി​ഴ​വ് ​മൂ​ല​മെ​ന്ന് റി​പ്പോ​ര്‍​ട്ട്
Thursday, December 28, 2023 10:52 PM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ പൊ​ഖാ​റ​യി​ൽ ഈ ​വ​ർ​ഷം ആ​ദ്യം ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പ​ടെ 72 പേ​ർ കൊ​ല്ല​പ്പെ​ട്ട യെ​തി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം ത​ക​ർ​ന്ന​ത് മാ​നു​ഷി​ക പി​ഴ​വ് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ഞ്ചം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്.

ജ​നു​വ​രി 15നാ​ണ് അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 72 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ യെ​തി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം ത​ക​ർ​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന ദി​വ​സം ത​ന്നെ സ​ർ​ക്കാ​ർ അ​ഞ്ചം​ഗ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. മു​ൻ സെ​ക്ര​ട്ട​റി നാ​ഗേ​ന്ദ്ര പ്ര​സാ​ദ് ഗി​മി​റെ​യു​ടെ ഏ​കോ​പ​ന​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച ക​മ്മി​ഷ​ൻ സാം​സ്കാ​രി​ക, ടൂ​റി​സം, വ്യോ​മ​യാ​ന മ​ന്ത്രി സു​ഡാ​ൻ കി​രാ​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.


അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് എ​ട്ട് മാ​സ​വും മൂ​ന്ന് ദി​വ​സ​വും എ​ടു​ത്തു. അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രി കി​രാ​തി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

പൊ​ഖാ​റ​യി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു തൊ​ട്ടു മു​ൻ​പാ​ണ് യെ​തി എ​യ​ർ​ലൈ​ൻ​സി​ന്‍റെ 9എ​ൻ-​എ​എ​ൻ​സി എ​ടി​ആ​ർ-72 വി​മാ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ക​ർ​ന്നു വീ​ണ​ത്.

അ​ഭി​ഷേ​ക് കു​ശ്‍​വാ​ഹ (25), ബി​ഷാ​ൽ ശ​ർ​മ (22), അ​നി​ൽ കു​മാ​ർ രാ​ജ്ഭാ​ർ (27), സോ​നു ജ​യ്സ്വാ​ൾ (35), സ​ഞ്ജ​യ് ജ​യ്സ്വാ​ൾ (26) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<