കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​പ്പ​ത്ത് മാ​റ്റം; സി​ഐ​എ​സ്എ​ഫി​നെ നി​ന സിം​ഗ് ന​യി​ക്കും
കേ​ന്ദ്ര സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​പ്പ​ത്ത് മാ​റ്റം; സി​ഐ​എ​സ്എ​ഫി​നെ നി​ന സിം​ഗ് ന​യി​ക്കും
Thursday, December 28, 2023 11:26 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് പു​തി​യ മേ​ധാ​വി​മാ​ർ. സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (സി​ഐ​എ​സ്എ​ഫ്) മേ​ധാ​വി​യാ​യി നിന സിം​ഗി​നെ നി​യ​മി​ച്ചു. സി​ഐ​എ​സ്എ​ഫി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത എ​ത്തു​ന്ന​ത്.

ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ നി​ന, 1989 ബാ​ച്ചി​ലെ രാ​ജ​സ്ഥാ​ൻ കേ​ഡ​റി​ലെ ഐ​പി​എ​സ് ഓ​ഫി​സ​റാ​ണ്. നി​ല​വി​ൽ സി​ഐ​എ​സ്എ​ഫി​ൽ സ്പെ​ഷ​ൽ ഡി​ജി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. 2013-18 കാ​ല​ത്ത് സി​ബി​ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.


സി​ആ​ര്‍​പി​എ​ഫ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യി അ​നീ​ഷ് ദ​യാ​ലി​നെ നി​യ​മി​ച്ചു. ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ് (ഐ​ടി​ബി​പി) മേ​ധാ​വി ആ​യി​രി​ക്കെ​യാ​ണ് പു​തി​യ നി​യ​മ​നം. രാ​ഹു​ൽ രാ​സ്ഗോ​ത്ര​യാ​ണ് ഐ​ടി​ബി​പി​യു​ടെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ.

വി​വേ​ക് ശ്രീ​വാ​സ്ത​വ​യെ ഫ​യ​ർ സ​ർ​വീ​സ് സി​വി​ൽ ഡി​ഫ​ൻ​സ് ഹോം ​ഗാ​ർ​ഡ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യും നി​യ​മി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<