റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ പരേഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ പരേഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച
Friday, December 29, 2023 8:15 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ 500 ഓ​ളം ജി​ല്ല​ക​ളി​ൽ ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (എ​സ്‌​കെ​എം) അ​റി​യി​ച്ചു. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് ഔ​പ​ചാ​രി​ക റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്‍റെ സ​മാ​പ​ന​ത്തി​ന് ശേ​ഷ​മാ​കും ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​ക.

പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു​വെ​ന്നും സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അ​റി​യി​ച്ചു. പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ സം​ഘ​ട​ന​ക​ളു​ടെ പ​താ​ക​ക​ൾ​ക്കൊ​പ്പം ദേ​ശീ​യ പ​താ​ക​യും ഉ​യ​ർ​ത്തും.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ജ​നാ​ധി​പ​ത്യം, ഫെ​ഡ​റ​ലി​സം, മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം എ​ന്നീ ത​ത്വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ്ര​തി​ജ്ഞ​യെ​ടു​ക്കും. ട്രാ​ക്ട​റു​ക​ൾ​ക്കൊ​പ്പം മ​റ്റ് വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പ​രേ​ഡി​ൽ ചേ​രും.


വ​ർ​ഗീ​യ​വും ജാ​തി​പ​ര​വു​മാ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യും ഭി​ന്നി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കോ​ർ​പ്പ​റേ​റ്റ്-​വ​ർ​ഗീ​യ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​ചാ​ര​ണം ന​ട​ത്താ​നും പ​രേ​ഡ് വി​ജ​യി​പ്പി​ക്കാ​ൻ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള ക​ർ​ഷ​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു.

2021 ജ​നു​വ​രി 26 ന്, ​കേ​ന്ദ്ര​ത്തി​ന്‍റെ മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക യൂ​ണി​യ​നു​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത ട്രാ​ക്ട​ർ റാ​ലി​യി​ൽ പ്ര​തി​ഷേ​ധി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത് വ​ല​യി വാ​ർ​ത്ത​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<