"തെ​ര​ഞ്ഞെ​ടു​പ്പ് ബം​പ​ർ'; പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 10 രൂ​പ​യോ​ളം കു​റ​ഞ്ഞേ​ക്കും
"തെ​ര​ഞ്ഞെ​ടു​പ്പ് ബം​പ​ർ'; പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 10 രൂ​പ​യോ​ളം കു​റ​ഞ്ഞേ​ക്കും
Monday, January 1, 2024 12:40 PM IST
ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം നീ​ക്കം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 10 രൂ​പ​യോ​ളം കു​റ​യ്ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ഉ​ട​ൻ വ​രു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.


ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല മൂ​ന്ന​ക്ക​ത്തി​ലാ​ണ്. ഒ​രു​ഘ​ട്ട​ത്തി​ൽ വി​ല ലി​റ്റ​റി​ന് 110 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു.

നി​ല​വി​ൽ, ആ​ഗോ​ള ക്രൂ​ഡ് വി​ല കു​ത്ത​നെ ഇ​ടി​യു​ക​യാ​ണ്. ഇ​തും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<