സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​നി ര​ണ്ടു​നാ​ൾ; കൊ​ല്ലം ഉ​ത്സ​വ​ല​ഹ​രി​യി​ൽ
സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​നി ര​ണ്ടു​നാ​ൾ; കൊ​ല്ലം ഉ​ത്സ​വ​ല​ഹ​രി​യി​ൽ
Tuesday, January 2, 2024 3:01 PM IST
എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം കൊ​ല്ല​ത്ത് വി​രു​ന്നി​ന് എ​ത്തു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് അ​ര​ങ്ങു​ണ​രാ​ൻ ഇ​നി ര​ണ്ടു​നാ​ൾ. കൊ​ല്ലം ന​ഗ​രം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​ത്സ​വ​ല​ഹ​രി​യി​ൽ അ​മ​ർ​ന്നു ക​ഴി​ഞ്ഞു.

ഏ​ഷ്യാ വ​ൻ​ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലാ​മേ​ള​യെ ദേ​ശിം​ഗ​നാ​ടി​ന്‍റെ ദേ​ശീ​യ ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന​ത്. നാ​ടും ന​ഗ​ര​വും ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും ആ​ർ​ച്ചു​ക​ളും കൊ​ണ്ടു​സ​മ്പ​ന്ന​മാ​ണ്.

പ്ര​ധാ​ന വേ​ദി​യു​ടെ​യും പ​ന്ത​ലി​ന്‍റെ​യും സ​മ​ർ​പ്പ​ണം ഇ​ന്ന് രാ​വി​ലെ മ​ന്ത്രി വി.​ശി​വ​ൻ കു​ട്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ശ്രാ​മം മൈ​താ​നി​യി​ൽ ന​ട​ന്നു. കൊ​ല്ലം ടൗ​ൺ യു​പി​എ​സി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ഓ​രോ ജി​ല്ല​യ്ക്കും പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ എ​ട്ടു​വ​രെ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്കും. മാ​ത്ര​മ​ല്ല, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലും എ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ, താ​മ​സ സ്ഥ​ലം, ഭ​ക്ഷ​ണ പ​ന്ത​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 30 വാ​ഹ​ന​ങ്ങ​ൾ സ​ദാ സ​മ​യ​വും സേ​വ​ന​ത്തി​ന് ഉ​ണ്ടാ​കും.

ഇ​ത് കൂ​ടാ​തെ വേ​ദി​ക​ളും അ​ക്കോ​മ​ഡേ​ഷ​ൻ സെ​ന്‍റ​റു​ക​ളും പ്രോ​ഗ്രാം ഓ​ഫീ​സു​ക​ളും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് ക്യൂ​ആ​ർ കോ​ഡ് സം​വി​ധാ​ന​വും നി​ല​വി​ൽ വ​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം കൊ​ല്ലം ന​ഗ​ര​ത്തി​ൽ 500-ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ ​ന​ട​ക്കും. ബു​ധ​നാ​ഴ്ച മെ​ഗാ റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<